നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ കോഴിക്കോട് ജില്ലയിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 81.32 ശതമാനമാണ് അവസാനം പുറത്തുവന്ന കണക്ക്. കുന്ദമംഗലം നിയോജക മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. നാദാപുരത്താണ് ഏറ്റവും കുറവ്. വോട്ടെടുപ്പ് തുടങ്ങി ആദ്യഘട്ടം പിന്നിട്ടത് മുതൽ മികച്ച പോളിങ്ങാണ് കോഴിക്കോട് രേഖപ്പെടുത്തിയത്.രാവിലെ 10 മണിയോടെ നഗരത്തിൽ 15 ശതമാനം പോളിങ് രേഖപ്പെടുത്തി. തുടക്കം മുതൽ കുന്ദമംഗലം നിയോജക മണ്ഡലം പോളിങ്ങിൽ മുന്നിലായിരുന്നു 2021ലെ നിയസഭാ തെരഞ്ഞെടുപ്പിൽ 85 ശതമാനം പോളിങ്ങാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ജില്ലയിൽ എൽ ഡി എഫ് മികച്ച വിജയം നേടുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി പറഞ്ഞു.ALSO READ: കോട്ടയം പിടിക്കാനൊരുങ്ങി എൽഡിഎഫ്; ജില്ലയിൽ 74 ശതമാനം പോളിങ്അതേസമയം, ക‍ഴിഞ്ഞ ദിവസം വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 23 ദിവസം നീണ്ട വാശിയേറിയ പ്രചരണത്തിന് ഒടുവിലാണ് കേരളം വിധിയെ‍ഴുതിയത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പുറത്തുവരും. The post കോഴിക്കോട്ട് റെക്കോർഡ് പോളിങ്; 81.32 ശതമാനം പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി appeared first on Kairali News | Kairali News Live.