കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടെടുപ്പ് ദിവസവും നിലനിർത്തി തലസ്ഥാന ജില്ല. മണ്ഡല എസ്ഐആറിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വൻ പങ്കാളിത്തമാണ് തിരുവനന്തപുരത്ത് ദൃശ്യമായത്. ജില്ലയിലെ പോളിങ് ശതമാനം 77 ശതമാനം കടന്നതോടെ മുന്നണികളും ഒരേപോലെ ആത്മവിശ്വാസത്തിലാണ്. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ തലസ്ഥാനത്തെ പോളിങ് സ്റ്റേഷനുകൾ സജീവമായിരുന്നു. കൊട്ടിക്കലാശത്തിന് സാക്ഷ്യം വഹിച്ച അതേ ആവേശം വോട്ടർമാരിലും പ്രകടമായി. നഗര ഗ്രാമ ,ഭേദമന്യേ വോട്ടർമാരുടെ നീണ്ട നിരയാണ് പലയിടങ്ങളിലും ദൃശ്യമായത്.ALSO READ: വനിതാ സംവരണ ബിൽ പാസാക്കാനുള്ള പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഒരുക്കം; കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്എസ്ഐആറിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്നതും ഇത്തവണത്തെ പ്രത്യേകതയായിരുന്നു തിരുവനന്തപുരത്തിനുണ്ടായത്. 77 ശതമാനം പോളിങ് രേഖപ്പെടുത്തിയതോടെ ഭരണ-പ്രതിപക്ഷ മുന്നണികൾക്കിടയിൽ ചർച്ചകളും സജീവമാണ്. തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണെന്നും വിജയം ഉറപ്പാണെന്നും വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് പറഞ്ഞു.യുവാക്കളുടെയും കന്നി വോട്ടർമാരുടെയും സാന്നിധ്യം ഇത്തവണ ശ്രദ്ധേയമായിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തലസ്ഥാനത്ത് മലയോര പ്രദേശത്ത് മഴ പെയ്തത് പോളിങ് ശതമാനത്തെ നേരിയ രീതിയിൽ ബാധിച്ചു. ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് മുന്നണികളും. 80 ശതമാനത്തിൽ അധികം പോളിങ് കടന്ന് കാട്ടാക്കടയാണ് ജില്ലയിൽ മുന്നിൽ. സംസ്ഥാനം ഉറ്റുനോക്കുന്ന ത്രികോണ മത്സരം നടന്ന നേമത്തും പോളിംഗ് 80 ശതമാനം കടന്നു.The post കൊട്ടിക്കലാശ ആവേശം വോട്ടെടുപ്പിലും; തലസ്ഥാനത്ത് 77% പോളിങ് appeared first on Kairali News | Kairali News Live.