കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ചു; രേവന്ത് റെഡ്ഡി സർക്കാരിൻ്റെ വാഗ്ദാനങ്ങളുടെ ‘പെരുമഴ’യിൽ മുങ്ങി ജനം, ഒടുവിലോ..!

Wait 5 sec.

വാഗ്ദാനങ്ങൾ നൽകുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷെ പാളികകണ് പറ്റുന്നത് മാത്രം ആകണം പറയാൻ, നിങ്ങൾ പറയുന്നതും കാത്ത് ഒരു വിഭാഗം ആളുകൾ ഉണ്ടാകും അവരെയാണ് നിങ്ങൾ പറ്റിക്കുന്നത്. വാഗ്ദാനങ്ങൾ നൽകുന്ന കാര്യത്തിൽ ലോക റെക്കോർഡിടാൻ ഒരുങ്ങുന്ന സർക്കാർ ആണ് തെലങ്കാനയിലെ രേവന്ത് റെഡ്ഡി സർക്കാർ. അധികാരത്തിലേറി രണ്ടു വര്ഷം പിന്നിടുമ്പോഴും പറഞ്ഞതൊന്നും ചെയ്തില്ലെങ്കിലും ‘പറഞ്ഞുകൊണ്ടേയിരിക്കുക’ എന്ന കലയിൽ ഈ സർക്കാർ ഒരു മാസ്റ്റർ ക്ലാസ് തന്നെ ആണ് നടത്തുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം, ജനങ്ങളെ സ്വപ്നലോകത്ത് താമസിപ്പിക്കുന്നതിൽ രേവന്ത് റെഡ്ഡി വിജയിച്ചിട്ടുണ്ട്. രേവന്ത് മോഡൽ ‘അത്ഭുതങ്ങൾ’ എതൊക്കെ ആണെന്ന് ഒന്ന് നോക്കിയാലോസ്ത്രീകൾക്ക് മാസം തോറും 2500 രൂപ നൽകുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ രണ്ട് വർഷമായി. എന്നാൽ ഒന്നും നടന്നിട്ടില്ല. സ്വന്തമായി ഭൂമിയുള്ളവർക്കും പാട്ട കർഷകർക്കും വർഷം 15,000 രൂപ നൽകുമെന്നായിരുന്നു മറ്റൊരു ‘തമാശ’. നിലവിൽ കർഷകർക്ക് ലഭിക്കുന്നത് വെറും വാഗ്ദാനങ്ങൾ മാത്രമാണ്. കൂലിപ്പണിക്കാർക്ക് ലഭിക്കുമെന്ന് പറഞ്ഞ 12,000 രൂപയുടെ അവസ്ഥയും ഇതുതന്നെ. രണ്ട് ലക്ഷം പുതിയ തൊഴിലുകൾ സൃഷ്ടിക്കുമെന്ന് കേട്ടപ്പോൾ തെലങ്കാനയിലെ യുവാക്കൾ ആവേശത്തിലായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് മനസ്സിലായി, ആ തൊഴിലുകൾ റെക്കോർഡുകളിൽ പോലും ഇല്ലെന്ന്.ALSO READ: ‘പണ്ട് മണൽത്തിട്ട നീക്കുന്നതിനെതിരെ സമരം ചെയ്തവർ തന്നെ ഇപ്പോൾ ആരോപണവുമായി രംഗത്ത്’; മാത്യു കുഴൽനാടന്റെ ഫ്രെഷ് ബോംബിലെ കാര്യങ്ങളിൽ വസ്തുത ഇതാപ്രായപൂർത്തിയായ പെൺകുട്ടികളുടെ വിവാഹത്തിന് ഒരു ഗ്രാം സ്വർണ്ണം നൽകുമെന്ന വാഗ്ദാനം കേട്ട് പലരും കല്യാണക്കുറി അടിച്ചെങ്കിലും, സർക്കാർ സ്വർണ്ണം ഇപ്പോഴും ഖനികളിൽ തന്നെയാണെന്ന് തോന്നുന്നു. SC/ST വിഭാഗക്കാർക്ക് 12 ലക്ഷം: ഈ പണം എന്ന് വരുമെന്ന് ചോദിച്ചാൽ, അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനായിരിക്കും സർക്കാരിൻ്റെ മറുപടി.പറഞ്ഞതിൽ പകുതി പോലും നടപ്പിലാകാത്ത ഒരു മുഖ്യമന്ത്രിയാണ് ഇങ്ങു കേരളത്തിൽ വന്ന് വെല്ലുവിളിക്കുന്നത്. എന്നാൽ ആ വെല്ലുവിളിക്ക് തക്കതായ മറുപടിയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുകയും ചെയ്തു. അതും എണ്ണിയാൽ തീരാത്ത കേരളത്തിലെ വികസനങ്ങൾ പറഞ്ഞ് കത്തെഴുതി. എന്തായാലും, തെലങ്കാനയിലെ ജനങ്ങൾക്ക് ഇപ്പോൾ ഒരു കാര്യം ഉറപ്പായി. രേവന്ത് റെഡ്ഡി സർക്കാരിൻ്റെ ഭരണത്തിൽ പണമല്ല, മറിച്ച് ‘വാഗ്ദാനങ്ങൾ’ മാത്രമേ ഒഴുകുകയുള്ളൂ. The post കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ചു; രേവന്ത് റെഡ്ഡി സർക്കാരിൻ്റെ വാഗ്ദാനങ്ങളുടെ ‘പെരുമഴ’യിൽ മുങ്ങി ജനം, ഒടുവിലോ..! appeared first on Kairali News | Kairali News Live.