വന്ദേഭാരത് എക്സ്പ്രസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ; കരാറുകാരന്10 ലക്ഷം രൂപ പിഴയിട്ട് റെയിൽവെ

Wait 5 sec.

മുംബയ്| വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് യാത്രക്കാരന് പാറ്റയെ ലഭിച്ചു. അഹമ്മദാബാദ്-മുംബയ് യാത്രയ്ക്കിടെയാണ് സംഭവം.  പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. മുംബയ് സ്വദേശിയായ യാത്രക്കാരന്‍ ചിത്രങ്ങളും വീഡിയോയും അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ കരാറുകാരനെതിരെ റെയില്‍വെ നടപടിയെടുത്തു.ആര്‍കെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവന്‍ ഫുഡ് പ്രൊഡക്ട്‌സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചത്. ഇവര്‍ക്കെതിരെ റെയില്‍വെ  10 ലക്ഷം രൂപ പിഴ ചുമത്തി സേവനദാതാവിന്റെ കരാര്‍ റദ്ദാക്കുന്നതിനുള്ള നോട്ടീസും നല്‍കി. നിലവില്‍ കരാറുകാരന്റെ അടുക്കള സീല്‍ ചെയ്യുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച റെയില്‍വെ, യാത്രക്കാരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി.