മുംബൈ | ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാർ തള്ളിയ ഇറാൻ കടുത്ത ഉപാധികളാണ് മുന്നോട്ടുവെച്ചത്. താൽക്കാലിക വെടിനിർത്തലല്ല, മറിച്ച് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന നിലപാടിൽ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ഇറാൻ മുന്നോട്ടുവെച്ച പത്ത് വ്യവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ്. ലോകത്തെ മൊത്തം സമുദ്ര എണ്ണവ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേൽ തങ്ങൾക്കുള്ള അവകാശം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം.എന്തുകൊണ്ട് ഹോർമുസ് നിർണ്ണായകം?33 കിലോമീറ്റർ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്ക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴിയാണ്. യുദ്ധത്തിന് മുമ്പ് പ്രതിദിനം 135 കപ്പലുകൾ വരെ ഇതുവഴി കടന്നുപോയിരുന്നു. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണയുടെ പ്രധാന പങ്ക് ഇതിലൂടെയാണ് എത്തുന്നത്. യുദ്ധം തുടങ്ങിയതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ ഭാഗികമായി തടഞ്ഞു. ഇത് ചരക്കുനീക്കവും ഇൻഷുറൻസ് ചെലവും വർധിപ്പിക്കാൻ കാരണമായി.നിലവിൽ ചില കപ്പലുകൾക്ക് ‘ടോൾ’ നൽകി ഇതുവഴി കടന്നുപോകാൻ അനുവാദമുണ്ട്. ഒരു കപ്പലിന് ഏകദേശം 2 ദശലക്ഷം യു എസ് ഡോളർ വീതമാണ് ഇറാൻ ഈടാക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ടോൾ സമ്പ്രദായം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടാൽ മാസം തോറും 4.5 ബില്യൺ ഡോളറിലധികം വരുമാനം ഇറാനിലേക്ക് എത്തും. ഈ പണം ഉപയോഗിച്ച് തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനും ആയുധശേഖരം വർധിപ്പിക്കാനുമാണ് ഇറാന്റെ നീക്കം.ഇന്ത്യക്ക് ഉണ്ടാകുന്ന ആഘാതംഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 40 മുതൽ 50 ശതമാനം വരെ ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. ഇറാന്റെ പുതിയ ടോൾ നിബന്ധനകൾ പ്രാബല്യത്തിൽ വന്നാൽ അത് കപ്പൽ വാടകയും ഇൻഷുറൻസും വർധിപ്പിക്കും. ഇത് ആത്യന്തികമായി ഇന്ത്യയിലെ ഇന്ധനവില ഉയരാൻ കാരണമായേക്കാം. നിലവിൽ കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചും മറ്റും വിലക്കയറ്റം പിടിച്ചുനിർത്തുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് പ്രതിസന്ധിയുണ്ടാക്കും. ഫെബ്രുവരി 28 മുതൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വിലയിൽ 38 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്.നിയമപരമായ തടസ്സങ്ങൾഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ (UNCLOS) പ്രകാരം ഹോർമുസ് ഒരു അന്താരാഷ്ട്ര ജലപാതയാണ്. ഇവിടെ എല്ലാ കപ്പലുകൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ അവകാശമുണ്ട്. എന്നാൽ തങ്ങളുടെ തീരത്തോടുള്ള അടുപ്പവും പ്രത്യേക സാമ്പത്തിക മേഖലയും (EEZ) കണക്കിലെടുത്ത് തങ്ങൾക്ക് പ്രത്യേക മാനേജ്‌മെന്റ് അവകാശമുണ്ടെന്നാണ് ഇറാന്റെ വാദം. എന്നാൽ സൗദി അറേബ്യയും യു എ ഇയും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഇറാന്റെ ഈ നീക്കത്തെ എതിർക്കുന്നു.ഹോർമുസിലെ ഇറാന്റെ ഈ ‘ഗേറ്റ് കീപ്പർ’ പദവി യു എസ്, ഇസ്റാഈൽ കപ്പലുകൾക്ക് ഭാവിയിൽ വലിയ തടസ്സങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ഇത് മേഖലയിൽ വീണ്ടും യുദ്ധത്തിന് കാരണമായേക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.SummaryIran has rejected a US peace proposal, insisting on a permanent end to the war and international recognition of its authority over the Strait of Hormuz. This strategic move could allow Iran to collect billions in shipping tolls, significantly impacting global oil prices which have already surged by 38% since the conflict began. For India, which relies on this route for nearly half of its crude oil, the potential tolls and route disruptions pose a major risk to domestic fuel price stability.