പരമാവധി വോട്ട് ചെയ്യിപ്പിക്കുകയെന്ന ചുമതല ലംഘിച്ചു;പ്രിസൈഡിങ് ഓഫീസർ മഞ്ജുവിനെതിരെ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ട്

Wait 5 sec.

ഇടത്തെ കയ്യിൽ മുറിവുമായി എത്തിയ പെൺകുട്ടിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രിസൈഡിങ് ഓഫീസർ മഞ്ജുവിനെതിരെ റിട്ടേണിംഗ് ഓഫീസർ ആണ് റിപ്പോർട്ട് സമർപ്പിച്ചത്. പരമാവധി വോട്ട് ചെയ്യിപ്പിക്കുക എന്നതാണ് പ്രിസൈഡിങ് ഓഫീസറുടെ ചുമതല, എന്നാൽ അത് ലംഘിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.തൃശൂർ കൂർക്കഞ്ചേരി സ്കൂളിൽ മുറിവേറ്റ വിരലുമായി വോട്ട് ചെയ്യാനെത്തിയ കൂർക്കഞ്ചേരി സ്വദേശി അ​ക്ഷയയ്ക്ക് ആണ് വോട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചത്. അക്ഷയയ്ക്ക് മാനുഷിക പരിഗണന നൽകിയില്ല എന്നും, ഒഴിവാക്കാമായിരുന്ന പ്രശ്നത്തെ വഷളാക്കിയതു പ്രിസൈഡിങ് ഓഫീസറാണെന്നും എന്ന് റിപ്പോർട്ടിൽ പറയുന്നു. പോളിംഗ് ബൂത്തിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആണ് തയ്യാറാക്കി നൽകിയിട്ടുള്ളത്. ചില നിയമവശങ്ങൾ കൂടി പരിശോധിച്ച ശേഷം റിപ്പോർട്ട് കളക്ടർക്ക് കൈമാറാനാണ് തീരുമാനം.ഈ റിപ്പോർട്ടിൽ കൂടുതൽ വിശകലനം നടത്തിയ ശേഷം ജില്ലാ കളക്ടർ റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കൈമാറും. കളക്ടറും റിട്ടേണിംഗ് ഓഫീസറും വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും, പ്രിസൈഡിങ് ഓഫീസർ കൂട്ടാക്കിയില്ല വിഷയത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം.The post പരമാവധി വോട്ട് ചെയ്യിപ്പിക്കുകയെന്ന ചുമതല ലംഘിച്ചു;പ്രിസൈഡിങ് ഓഫീസർ മഞ്ജുവിനെതിരെ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ട് appeared first on Kairali News | Kairali News Live.