റോഡ് നി‍‍ർമ്മാണത്തിനായി മൂന്നുലക്ഷം രൂപ സ്വന്തം അക്കൗണ്ടിൽ വാങ്ങി; കൊച്ചി മേയർ വി കെ മിനിമോൾക്ക് എതിരായ തെളിവുകൾ പുറത്ത്

Wait 5 sec.

റോഡ്‌ നിർമ്മാണത്തിൻ്റെ പേരിൽ കൊച്ചി മേയർ വി കെ മിനിമോൾ മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ തെളിവുകൾ പുറത്ത്. പണം ആവശ്യപ്പെട്ട്‌ മിനിമോൾ നൽകിയ കത്ത്‌ ഉൾപ്പെടെയുള്ള രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്. തുക കൈമാറണം എന്ന് ആവശ്യപ്പെട്ടാണ് നൽകിയത്. സംഭവത്തിൽ അന്വേഷണത്തിനായി വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.2021ൽ കൗൺസിലറായിരുന്ന സമയത്താണ് റോഡ് പണിയ്ക്കായി വി കെ മിനിമോൾ സ്വന്തം അക്കൗണ്ടിൽ പണം വാങ്ങിയത്. എന്നാൽ, റോഡ് പണി നടത്തിയിരിക്കുന്നത് കോർപ്പറേഷന്റെ ചിലവിലാണെന്ന് കണ്ടെത്തി. ഇതിനായി ഫ്ലാറ്റ് നിർമ്മാണ കമ്പനിയ്ക്ക് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നത്. പരാതി ഉയർന്നതോടെ 3 ലക്ഷം രൂപ മിനിമോൾ തിരികെ നൽകിയെങ്കിലും, അഴിമതിപ്പണം തിരികെ നൽകിയാൽ കേസ് അവസാനിക്കില്ലെന്ന് വിജിലൻസ് കോടതി വ്യക്തമാക്കി.മിനിമോൾക്ക് കുരുക്കാവുന്ന രേഖകളാണ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2008-09 കാലഘട്ടത്തിലാണ് കെ ജി ഓക്സ്ഫോ‍‍ർഡ് എന്ന ഫ്ലാറ്റ് സമുച്ചയം പാലാരിവട്ടം കളവത്ത് ക്രോസ് റോഡിൽ നിർമ്മാണം ആരംഭിച്ചത്. എന്നാൽ, റോഡ് കേടുപാടു വരുമോയെന്ന ആശങ്കയിൽ നിർമ്മാണ കമ്പനി 5 ലക്ഷം രൂപ റസിഡൻസ് അസോസിയേഷന് കൈമാറുകയായിരുന്നു. 2018ൽ റോഡ് ആകെ തക‍ർന്നു ഈ സമയത്താണ് വി കെ മിനിമോൾ അസോസിയേഷനുമായി ബന്ധപ്പെട്ട് റോഡ് നന്നാക്കാമെന്ന് ഉറപ്പ് നൽകിയത്The post റോഡ് നി‍‍ർമ്മാണത്തിനായി മൂന്നുലക്ഷം രൂപ സ്വന്തം അക്കൗണ്ടിൽ വാങ്ങി; കൊച്ചി മേയർ വി കെ മിനിമോൾക്ക് എതിരായ തെളിവുകൾ പുറത്ത് appeared first on Kairali News | Kairali News Live.