സ്വർണ്ണം തൊട്ടാൽ പൊള്ളുമോ ?കുതിച്ച് സ്വർണ്ണവില; ഇന്നത്തെ വില ഇങ്ങനെ

Wait 5 sec.

കുതിച്ചുയർന്നിരുന്ന സ്വർണ്ണ വിലകളിൽ നേരിയ വ്യത്യാസമാണ് പ്രകടമാകുന്നത്. ഇത് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വിപണിയിലെ ഈ മാറ്റം താൽക്കാലികമാണോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആഗോളതലത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വർണ്ണവിപണിയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ദൃശ്യമാകുന്നത്.ഇന്നലെ 111720 ആയിരുന്നു പവന് വിലയെങ്കിൽ ഇന്നത് നേരിയ വ്യത്യാസത്തിൽ 1,12,080 എത്തിയിട്ടുണ്ട്, ഏകദേശം 360 രൂപയുടെ വ്യത്യാസമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. 600 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടുകൂടി ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായി. ഒരു ഗ്രാമിന് 14,025 രൂപയാണ്. 75 രൂപയുടെ വര്‍ധനവാണുണ്ടായത്. ക‍ഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിൻ്റെ വില മാറിയിരുന്നു. 1,11,600 രൂപയായിരുന്നു ഇന്നലത്തെ ഒരു പവൻ്റെ വില.ALSO READ: ‘FCRA​യെ​ക്കു​റി​ച്ചു മി​ണ്ടി​പ്പോ​ക​രു​തെ​ന്ന ഭീ​ഷ​ണി​യു​മാ​യി ഏ​ത് രാ​ഷ്‌​ട്രീ​യാ​വ​സ​ര​വാ​ദി മു​ണ്ടു​മ​ട​ക്കി​ക്കു​ത്തി വ​ന്നാ​ലും ഇ​നി​യും പ​റ​യേ​ണ്ടി​വ​രും’;പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രംനിലവിൽ ഇന്ന് എംസിഎക്സ് വിപണിയിൽ സ്വർണ്ണം 713 രൂപ കുറഞ്ഞ് 1,52,881 രൂപയിലും വെള്ളി 1,166 രൂപ കുറഞ്ഞ് 2,42,602 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.The post സ്വർണ്ണം തൊട്ടാൽ പൊള്ളുമോ ? കുതിച്ച് സ്വർണ്ണവില; ഇന്നത്തെ വില ഇങ്ങനെ appeared first on Kairali News | Kairali News Live.