പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നു ദീപിക തങ്ങളുടെ എഡിറ്റോറിയയിൽ കുറിച്ചു. മിണ്ടിപ്പോകരുതെന്ന ഭീഷണിയ്ക്ക് വഴങ്ങില്ല എന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. എല്ലാവർക്കും വേണ്ടിയാണെന്നു പറഞ്ഞു പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങൾ നിലനിൽക്കേ, എഫ്സിആർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇതുതന്നെ നിലപാട് എന്നാണ് അവർ മുഖപ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സഭക്കെതിരെ രൂക്ഷ വിമർശനവും അധിക്ഷേപവുമായി BJP നേതാക്കളായ പിസി ജോർജും മകൻ ഷോൺ ജോർജും എത്തിയത്. ചില മെത്രാൻമാർ വ്യത്തികെട്ട പണി ചെയ്ത് യുഡിഎഫിനു വേണ്ടി കുരക്കുകയാണെന്നായിരുന്നു പി.സി ജോർജിൻ്റെ അധിക്ഷേപ പരാമർശം.സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് ദീപിക കോൺഗ്രസിന് വേണ്ടി പണിയെടുക്കുകയാണെന്നായിരുന്നു ഷോൺ ജോർജിൻ്റെ വിമർശനം. പ്രതികരണങ്ങളിൽ കത്തോലിക്ക കോൺഗ്രസ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.ALSO READ: റോഡ് നി‍‍ർമ്മാണത്തിനായി മൂന്നുലക്ഷം രൂപ സ്വന്തം അക്കൗണ്ടിൽ വാങ്ങി; കൊച്ചി മേയർ വി കെ മിനിമോൾക്ക് എതിരായ തെളിവുകൾ പുറത്ത്തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കത്തോലിക്കാ സഭയ്ക്കും ബിഷപ്പുമാർക്കും എതിരെ അധിഷേപ പരാമർശവുമായി പിസി ജോർജ് രംഗത്ത് വന്നത്. ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണ് ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടോയെന്നും പിസി ജോർജ് ചോദിച്ചു. ദീപിക പത്രത്തിൽ ബിജെപിക്കെതിരെ വന്ന വാർത്തകളും, എഡിറ്റോറിയലും ആണ് ഷോൺ ജോർജിനെ ചൊടിപ്പിച്ചത്.The post ‘FCRAയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇനിയും പറയേണ്ടിവരും’;പി സി ജോര്ജിന് മറുപടിയുമായി ദീപിക ദിനപത്രം appeared first on Kairali News | Kairali News Live.