മേടച്ചൂടിലും വിഷുവിപണി സജീവം; കണിക്കൊന്നയ്ക്കും പച്ചക്കറിക്കും ഇന്ന് വിലയെത്ര?

Wait 5 sec.

കേരളം വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ആഘോഷങ്ങൾക്ക് മുന്നോടിയായി വിപണിയിൽ തിരക്കേറിത്തുടങ്ങിയിട്ടുണ്ട്. വിഷു ആഘോഷത്തിനായി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്നത്. മേടച്ചൂടിനൊപ്പം വിഷുവിപണിയ്ക്കും ചൂടുപിടിക്കുമോ എന്ന ആശങ്കയിലാണ് കേരളീയർ.വിഷു സദ്യയ്ക്കുള്ള പച്ചക്കറികൾക്ക് വിപണിയിൽ നേരിയ വിലവ്യത്യാസങ്ങൾ കാണുന്നുണ്ട്. ഇന്നത്തെ കണക്കനുസരിച്ച്, വിഷു വിപണി സജീവമായതോടെ കേരളത്തിൽ പച്ചക്കറി വിലയിൽ വർദ്ധനവുണ്ട്. തക്കാളി, മുരിങ്ങക്ക, ഇഞ്ചി, പച്ചമുളക് തുടങ്ങിയവയ്ക്ക് ഉയർന്ന വിലയാണുള്ളത്. തക്കാളി കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലും, മുരിങ്ങക്ക 400 രൂപയ്ക്ക് അടുത്തുമാണ് വിറ്റഴിയുന്നു. എങ്കിലും ഹോർട്ടികോർപ്പ് വഴി മിതമായ നിരക്കിൽ പച്ചക്കറി ലഭിക്കുമെന്നത് ആശ്വാസം പകരുന്നുണ്ട്.സവാളയ്ക്ക് 82 മുതൽ 88 രൂപ വരെയാണ് ഇന്നത്ത വിപണി വില, ഉരുളക്കിഴങ്ങ്- 65, പാവയ്ക്ക- 105, വെണ്ടയ്ക്ക -63, വഴുതനങ്ങ- 60, ബീൻസ് 75 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില. വിഷുക്കണിയുടെ അവിഭാജ്യ ഘടകമായ കണിക്കൊന്നയ്ക്ക് ഇത്തവണ വിപണിയിൽ നല്ല ഡിമാൻഡാണുള്ളത്. ഓരോ പ്രദേശത്തെയും ലഭ്യത അനുസരിച്ചാണ് ഇതിന്റെ വില നിശ്ചയിക്കുന്നത്. പലയിടങ്ങളിലും പൂക്കച്ചവടക്കാർ മുൻകൂട്ടി ഓർഡർ സ്വീകരിക്കുന്നുണ്ട്.The post മേടച്ചൂടിലും വിഷുവിപണി സജീവം; കണിക്കൊന്നയ്ക്കും പച്ചക്കറിക്കും ഇന്ന് വിലയെത്ര? appeared first on Kairali News | Kairali News Live.