വെന്തുരുകി കേരളം; രേഖപ്പെടുത്തുന്നത് റെക്കോർഡ് ചൂട്

Wait 5 sec.

സംസ്ഥാനം ചുട്ടുപൊള്ളുകയാണ്. പാലക്കാട് ജില്ലയിലാണ് ഇന്നലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. 40.1°C ആയിരുന്നു അവിടുത്തെ ചൂട്. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 3.4 ഡിഗ്രി അധികമാണ്. അതുകൂടാതെ കൊല്ലം ജില്ലയിലെ പുനലൂരും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 39.8°C ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില.ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൾട്രാവയലറ്റ് രശ്മികളുടെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ALSO READ: അഖിലേന്ത്യാ ബാങ്ക് പെന്‍ഷനേഴ്സ് ആന്‍ഡ് റിട്ടയേര്‍ഡ് കോണ്‍ഫെഡറേഷന്‍; ഏറ്റുമാനൂര്‍ ടൗണ്‍ കമ്മിറ്റിയുടെ ഉദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നുപകൽ 10 മണി മുതൽ 3 മണി വരെയാണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്നു അനുഭവപ്പെടുന്നത്. ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർഈ കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം.ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുന്നതാണ് നല്ലത്. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.The post വെന്തുരുകി കേരളം; രേഖപ്പെടുത്തുന്നത് റെക്കോർഡ് ചൂട് appeared first on Kairali News | Kairali News Live.