176 വിമാനങ്ങൾ, 46 മണിക്കൂർ; ഇറാനിൽ തകർന്ന എഫ്-15 വിമാനത്തിലെ പൈലറ്റുമാരെ രക്ഷപ്പെടുത്തി യുഎസ്

Wait 5 sec.

വാഷിംഗ്ടൺ | യുദ്ധം തുടങ്ങിയ ശേഷം ഇറാൻ വെടിവെച്ചിട്ട ആദ്യ മനുഷ്യനിയന്ത്രിത അമേരിക്കൻ വിമാനത്തിലെ (F-15E Strike Eagle) രണ്ട് ഉദ്യോഗസ്ഥരെയും അതിസാഹസികമായി രക്ഷപ്പെടുത്തി അമേരിക്ക. നൂറുകണക്കിന് എലൈറ്റ് സൈനികരെയും 176 വിമാനങ്ങൾ അടങ്ങുന്ന ‘എയർ അമാൻഡ’ (Air Armada) വ്യോമവ്യൂഹത്തെയും അണിനിരത്തിയാണ് 46 മണിക്കൂർ നീണ്ട ഈ വമ്പൻ രക്ഷാദൗത്യം അമേരിക്ക പൂർത്തിയാക്കിയത്.വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, എയർഫോഴ്സ് ജനറൽ ഡാൻ കെയ്ൻ എന്നിവർ സംയുക്തമായി വാർത്താസമ്മേളനം നടത്തിയാണ് ദൗത്യത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ‘പതാറാത്ത ദൗത്യം’ എന്നാണ് പീറ്റ് ഹെഗ്‌സെത്ത് ഇതിനെ വിശേഷിപ്പിച്ചത്. 45 മണിക്കൂറും 56 മിനിറ്റും നീണ്ട നിരന്തര ഏകോപനത്തിനൊടുവിലാണ് പൈലറ്റിനെയും വെപ്പൺ സിസ്റ്റംസ് ഓഫീസറെയും (WSO) ശത്രുപാളയത്തിൽ നിന്ന് തിരിച്ചെത്തിച്ചത്.ഇറാൻ സൈന്യത്തെ കുഴപ്പിച്ച തന്ത്രംപൈലറ്റുമാരെ കണ്ടെത്താൻ ഇറാൻ സൈന്യം വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെ അവരെ തെറ്റിദ്ധരിപ്പിക്കാൻ 155 വിമാനങ്ങളെയാണ് ട്രംപ് നിയോഗിച്ചത്. ഒരേസമയം ഏഴ് വ്യത്യസ്ത സ്ഥലങ്ങളിൽ നീക്കങ്ങൾ നടത്തി ഇറാൻ സൈന്യത്തിന്റെ ശ്രദ്ധ തിരിച്ചു. ഇതിൽ ഒന്ന് മാത്രമായിരുന്നു യഥാർത്ഥ രക്ഷാകേന്ദ്രം. അമേരിക്കൻ സൈന്യം പലയിടത്തായി ഇറങ്ങിയെന്ന് ഇറാൻ കരുതിയിരിക്കെ, യഥാർത്ഥ സ്ഥലത്ത് മിന്നൽ വേഗത്തിൽ ഇറങ്ങിയ യുഎസ് സൈന്യം ശത്രുക്കളെ തുരത്തി പൈലറ്റുമാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.അണിനിരന്ന യുദ്ധവിമാനങ്ങൾA-10 വാർതോഗ്, H-60 ജോളി ഗ്രീൻ II, HC-130 കോംബാറ്റ് കിംഗ് II എന്നീ വിമാനങ്ങൾക്ക് പുറമെ ബോംബറുകൾ, റീഫ്യുയലിംഗ് ടാങ്കറുകൾ, ഹെലികോപ്റ്ററുകൾ, തന്ത്രപ്രധാനമായ ഡ്രോണുകൾ എന്നിവയും ദൗത്യത്തിന്റെ ഭാഗമായി. ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയ ശേഷം ഇറാൻ വെടിവെച്ചിടുന്ന ആദ്യ മനുഷ്യനിയന്ത്രിത യുഎസ് വിമാനമാണിത്.നേരത്തെ ഒരു കുവൈറ്റി വിമാനത്തിൽ നിന്നുള്ള ‘ഫ്രണ്ട്‌ലി ഫയറിൽ’ മൂന്ന് സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ അമേരിക്കയ്ക്ക് നഷ്ടമായിരുന്നു. ഇതുകൂടാതെ ഒരു ഡസനിലധികം ഡ്രോണുകളും സൗദി അറേബ്യയിലെ ബേസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇ-3 സെൻട്രി വിമാനവും അമേരിക്കയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാൻ മണ്ണിൽ വീണ പൈലറ്റുമാരെ ജീവനോടെ തിരികെ എത്തിക്കാനായത് യുഎസ് സൈന്യത്തിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.SummaryIn a massive 46-hour operation involving 176 aircraft, the US military successfully rescued two crew members of an F-15E Strike Eagle downed in Iran. President Donald Trump detailed how the “air armada” used misdirection across seven locations to confuse Iranian forces before elite troops extracted the personnel. This mission marks the first recovery of US airmen from Iranian territory since the conflict began on February 28.