കടയില്‍ നിന്ന് വാങ്ങിയ മാവ് കൊണ്ടുണ്ടാക്കിയ ദോശ കഴിച്ചു; അഹമ്മദാബാദില്‍ രണ്ട് കുട്ടികള്‍ മരിച്ചു

Wait 5 sec.

അഹമ്മദാബാദ് | കടയില്‍ നിന്ന് വാങ്ങിയ മാവ് കൊണ്ടുണ്ടാക്കിയ ദോശ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചു. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ് സംഭവം. പ്രദേശത്ത് താമസിക്കുന്ന വിമല്‍-ഭാവന ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞും നാലു വയസ്സുള്ള മകളുമാണ് മരിച്ചത്. വിമലും ഭാവനയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.ഈമാസം ഒന്നിനാണ് വിമല്‍ ഘനശ്യാം ഡയറി എന്ന കടയില്‍ നിന്ന് ദോശമാവ് വാങ്ങിയത്. ഇതുകൊണ്ടുണ്ടാക്കിയ ദോശ കഴിച്ചതിന് പിന്നാലെ എല്ലാവര്‍ക്കും കടുത്ത ഛര്‍ദിയും മറ്റും അനുഭവപ്പെട്ടു. ഇതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മൂന്നാം തീയതി മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഏപ്രില്‍ അഞ്ചിന് നാലു വയസ്സുകാരിയും മരിച്ചു.സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. വിമല്‍ ദോശമാവ് വാങ്ങിയ കടയില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചതായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.