ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെവിജയിപ്പിക്കണമെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി. 13 നിയമസഭാ മണ്ഡലങ്ങളിലും പ്രഗത്ഭരായ സ്ഥാനാഥികളെയാണ് എൽഡിഎഫ് ജനസമക്ഷം അവതരിപ്പിച്ചിട്ടുള്ളത്. ജനപക്ഷത്ത് എന്നും നിലയുറപ്പിക്കുകയും കൃഷിക്കാരുടെയുംതൊഴിലാളികളുടേയും സാധാരണ ജനങ്ങളുടേയും അവകാശങ്ങൾക്ക്വേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് എൽഡിഎഫ്സ്ഥാനാർത്ഥികൾ.എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന- ക്ഷേമ പദ്ധതികൾ സമാനതകളില്ലാതതാണ്. ജില്ലയിൽ ഇത്രയും അധികം പദ്ധതികൾ മുമ്പ് ഒരു കാലത്തും നടപ്പിലാക്കപ്പെട്ടിട്ടില്ല. ദേശീയപാത 66ഉം മലയോര പാതയും തീരദേശ ഹൈവേയും എൽഡിഎഫ് സർക്കാരിന്റെ എക്കാലത്തേക്കുമുള്ള സംഭാവനകളാണ്. ഗെയിലും സുവോളജിക്കൽ പാർക്കും റെയിൽവെ മേൽപാലങ്ങളും നവീകരിക്കപ്പെട്ട സംസ്ഥാന പാതയും അഭിമാനകരമായ പദ്ധതികളാണ്. സാമൂഹ്യക്ഷേമ പെൻഷൻ ജില്ലയിലെലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്വാസമാണ്.ALSO READ: ‘ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ’; കലാശക്കൊട്ടിലും മുഴങ്ങി കേട്ടത് ആ പാരഡി ഗാനംവിദ്യാഭ്യാസ – ആരോഗ്യമേഖലയിൽ രചനാത്മകമായ വികസന പദ്ധതികൾ നടപ്പിലാക്കി. യുഡിഎഫ് കാലത്ത് പവർ കട്ടും പെൻഷൻ നിഷേധവുമായിരുന്നു. കെ എസ് ആർ ടി സി തകർച്ചയിലായിരുന്നു. പാഠപുസ്തകങ്ങൾ കൃത്യമായി വിതരണംചെയ്തിരുന്നില്ല. അഴിമതിയും വർഗ്ഗീയ വിഭജനവുമായിരുന്നു അക്കാലത്തെനിത്യ സംഭവങ്ങൾ. ഇപ്പോൾ വാഗ്ദാന പെരുമഴയുമായി രംഗത്തുള്ള യുഡിഎഫുംബിജെപിയും ജനങ്ങളെ വഞ്ചിച്ചവരാണ്.അവരുടെ ഭരണസംസ്ഥാനങ്ങൾ തികഞ്ഞ പരാജയമാണ്. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. എൽഡിഎഫ് സംസ്ഥാന ഭരണം ജനങ്ങൾക്ക് ക്ഷേമവും വികസനവും മാത്രം സമ്മാനിച്ചപ്പോൾ യുഡിഎഫും ബി ജെ പിയും ജനവിരുദ്ധനിലപാടുകൾ മാത്രമാണ് നടപ്പിലാക്കിയതും ഇപ്പോൾ നടപ്പിലാക്കുന്നതും.എൽഡിഎഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ പ്രസ്താവനയിലൂടെ പറഞ്ഞു. The post ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം; സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി appeared first on Kairali News | Kairali News Live.