വസ്ത്രധാരണത്തിൽ സെലിബ്രിറ്റികളെ പിന്തുടരുന്നവർ ഏറെയാണ്. അവരിൽ പലരും ഇടുന്ന വസ്ത്രങ്ങൾക്ക് ആരാധകരും ഏറെയാണ്. എന്നാൽ ചിലതിനൊക്കെ വിമർശനവും ട്രോളുകളും കിട്ടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ട്രോളുകൾ വാരിക്കൂട്ടുകയാണ് നടൻ അക്ഷയ് കുമാർ. ‘ഭൂത് ബംഗ്ലാ’ ട്രെയിലർ ലോഞ്ചിൽ ആണ് താരം അല്പം വ്യത്യസ്തത നിറഞ്ഞ വസ്ത്രവുമായി എത്തിയത്. ഒറ്റനോട്ടത്തിൽ കണ്ടാൽ എലി കരണ്ടതെന്ന് തോന്നുന്ന, കീറിപ്പറിഞ്ഞ ഒരു ഷർട്ട് ആണ് താരം ധരിച്ചിരുന്നത്. ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ വിമർശനമാണ് താരം ഏറ്റുവാങ്ങിയത്.മലയാളികളുൾപ്പെടെ നിരവധി പേർ പ്രതികരണവുമായെത്തി. എന്നാലും പാവത്തിനു ഈ ഗതി വന്നല്ലോ, എലിയാണോ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്, എല്ലായിടത്തുമുണ്ടല്ലേ തെരുവ് നായ ശല്യം, വരുന്ന വഴിക്ക് പട്ടി കടിച്ചോ എന്നിങ്ങനെ തുടങ്ങുന്നു കമന്റുകൾ. എന്തായാലും സെലിബ്രിറ്റികളെ പിന്തുടരുന്നവർ അക്ഷയ് കുമാറിന്റെ ഈ വസ്ത്രവും ട്രെൻഡിങ്ങിൽ കൊണ്ട് വരുമോ എന്ന് കണ്ടറിയാം.ALSO READ: ഒരുപാട് കഷ്ടപ്പെട്ടിട്ടും കഥാപാത്രത്തിൽ നിന്ന് പുറത്താക്കി; കാരണം തുറന്നു പറഞ്ഞ് ഐമ റോസി14 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാർ-പ്രിയദർശൻ ടീം ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ലാ. ഹൊറർ – കോമഡി ഗണത്തിൽ ആണ് ചിത്രം ഉൾപ്പെടുന്നത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്.The post ‘എന്നാലും പാവത്തിന് ഈ ഗതി വന്നല്ലോ’; ‘എലി കരണ്ടത്’ പോലുള്ള അക്ഷയ് കുമാറിന്റെ ലുക്ക് വൈറൽ appeared first on Kairali News | Kairali News Live.