‘ഫണ്ടെവിടെ വീടെവിടെ കോൺ​ഗ്രസേ’; കലാശക്കൊട്ടിലും മുഴങ്ങി കേട്ടത് ആ പാരഡി ഗാനം

Wait 5 sec.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തിനിൽക്കുകയാണ് കേരളം. കൊട്ടികലാശവും കഴിഞ്ഞതോടെ ഇനി നാളെ നിശബ്ദ പ്രചാരണമാകും നടക്കുക. അതിനു ശേഷം കേരളം മറ്റന്നാൾ വിധിയെഴുതും. പല മുന്നണികളും പല രീതിയിലുളള പ്രചാരണ പരിപാടികളാണ് നടത്തിയിരുന്നത്. അതിനിടെ വൈറലായി മാറിയ ഒരു പാരഡി ഗാനമുണ്ട്, മുണ്ടക്കൈ ദുരന്തബാധിതർക്കെന്ന പേരിൽ കോൺ​ഗ്രസ് നടത്തിയ കൊടിയ അഴിമതിക്കെതിരായ ഗാനം. വലിയ രീതിയിലുളള പിരിവ് നടന്നിട്ടും ആ പണമൊന്നും എവിടെയെന്നു പോലും കോൺഗ്രസ് വ്യക്തമായി പറയുന്നില്ല. കോടികൾ പിരിച്ചിട്ടും ഒരു വീടും നിർമിച്ച് നൽകാതെ, മലയാളികളെയാകെ വഞ്ചിച്ച കോൺ​ഗ്രസിനെതിരായ പ്രതിഷേധമാണ് ആ പാരഡി ഗാനത്തിലും പ്രതിഫലിക്കുന്നത്. ഈ ഗാനമാണ് കലാശക്കൊട്ടിൽ മുഴങ്ങി കേട്ടതും.“മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോൺ​ഗ്രസിതല്ല,വയനാട്ടിലെ വീടിനായി എന്ന് പറഞ്ഞ് പറ്റിച്ചെടുത്തൊരു പൈസയാണല്ലേ..ഫണ്ടെവിടെ വീടെവിടെ കോൺ​ഗ്രസേ..നിങ്ങൾ പിരിച്ചതല്ലേ,ഞങ്ങൾ മറന്നെന്ന് വിചാരിക്കല്ലേ..”എന്നിങ്ങനെ ആണ് ആ വരികൾ. കുവൈത്തിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ കല കുവൈത്തിന്റെ അബ്ബാസിയ മേഖല പ്രവർത്തകരാണ് ഈ ഗാനത്തിന് പിന്നിലുള്ളത്. അബ്ബാസിയ കെ യൂണിറ്റ് അംഗമായ സെബിൻ ആന്റണിയാണ് ​പാരഡി​ഗാനം രചിച്ചത്. സൗഹൃദ കൂടിച്ചേരലിനിടെ സ്വാഭാവികമായി ആലപിച്ച ഗാനം പിന്നീട് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വൈറലാകുകയായിരുന്നു. ഇതാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് നടന്ന കലാശക്കൊട്ടിലും മുഴങ്ങി കേട്ടത്.ALSO READ: അലകടൽ പോലെ ആവേശം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം, നാളെ നിശബ്ദ പ്രചാരണം230 വീടുകൾ ദുരന്തബാധിതർക്കായി നിർമിച്ചു നൽകുമെന്ന വാഗ്ദാനം മാത്രം ബാക്കി, ഒരു വീട് പോലും കോൺഗ്രസ് ഇതുവരെ നൽകിയില്ല. അവരുടെ വാക്ക് കേട്ട് സർക്കാരിന്റെ ടൗൺഷിപ്പിലെ വീട് വേണ്ടെന്നു പറഞ്ഞവർ പോലും ഇപ്പോൾ തങ്ങൾക്കും വീട് എന്ന സ്വപ്നവുമായി സർക്കാരിനെ സമീപിക്കുന്ന കാഴ്ച പോലും നമ്മൾ കണ്ടു. കോൺ​ഗ്രസിന്റെ 100 വീട്, രാഹുൽ‌ ​ഗാന്ധിയുടെ 100 വീട്, യൂത്ത്‌ കോൺഗ്രസിന്റെ 30 വീട് എന്നിങ്ങനെയുള്ള വാക്കുകൾ വെറും പാഴ്വാക്കായി മാറി. View this post on Instagram A post shared by @team_kilavansപിരിച്ച പണമെല്ലാം സ്ഥലം വാങ്ങാനും ആപ്പ് നിർമിക്കാനും ചെലവായി പോയി എന്ന് വളരെ നിസാരമായാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. ആവർത്തിച്ചുളള ചോദ്യങ്ങൾക്ക് അവസാനം പൊറുതിമുട്ടിയാണ് ഈ കണക്കുകൾ കോൺഗ്രസ്സ് പുറത്തുവിട്ടത്. അതിൽ എത്രത്തോളം സത്യമുണ്ടെന്ന് പോലും പറയാൻ സാധിക്കില്ല. വയനാടിന്റെ മക്കൾക്കായി പിരിച്ച പണം പോയ വഴി എങ്ങോട്ടെന്ന് ആർക്കുമറിയില്ല. അവർക്കായി പിരിച്ച പണം കോൺഗ്രസ് ധൂർത്തടിക്കുന്നതായും ആണ് റിപ്പോർട്ടുകൾ. എന്തായാലും ആരുടെ വായ മൂടി കെട്ടിയാലും സമൂഹം ചോദിച്ചുകൊണ്ടേയിരിക്കും, ആ പണമെവിടെ എന്നും വീട് എവിടെയെന്നും. View this post on Instagram A post shared by Dhibin Bright  (@_forca_leo_)The post ‘ഫണ്ടെവിടെ വീടെവിടെ കോൺ​ഗ്രസേ’; കലാശക്കൊട്ടിലും മുഴങ്ങി കേട്ടത് ആ പാരഡി ഗാനം appeared first on Kairali News | Kairali News Live.