‘കേരളത്തിൽ എന്ത് വികസനമാണ് നടന്നതെന്ന് ജോയ് മാത്യു; ചോദിച്ചതോ, യുഡിഎഫ് ഭരണകാലത്ത് പൊളിച്ചു നീക്കിയ മലാപ്പറമ്പ് ഗവ. യുപി സ്കൂളിന് മുന്നിൽ നിന്ന്’; വികസനം കാണാൻ കണ്ണ് മാത്രം പോരാ, കാഴ്ചയും വേണമെന്ന് ടി.എം. തോമസ് ഐസക്

Wait 5 sec.

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വികസനവും നടന്നിട്ടില്ലെന്ന പ്രതിപക്ഷത്തിൻ്റെയും നടൻ ജോയ് മാത്യുവിൻ്റെയും ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്. വികസനമില്ലെന്ന് ആരോപിക്കാൻ ജോയ് മാത്യു തിരഞ്ഞെടുത്ത സ്ഥലം കോഴിക്കോട്ടെ മലാപ്പറമ്പ് ഗവ. യുപി സ്കൂളിന് മുന്നിലായത് വിരോധാഭാസമാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.മലാപ്പറമ്പ് സ്കൂളിൻ്റെ ചരിത്രം ഓർമ്മിപ്പിച്ച് ഐസക് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 1917-ൽ നിർമ്മിതമായ ഈ വിദ്യാലയം അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയ ചരിത്രമാണുള്ളതെന്ന് ഐസക് ചൂണ്ടിക്കാട്ടി. അന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒപ്പം നിൽക്കുന്നതിന് പകരം മൗനാനുവാദം നൽകിയ യുഡിഎഫ് നിലപാടിനെ അദ്ദേഹം വിമർശിച്ചു. തുടർന്ന് അഞ്ച് മാസത്തോളം കളക്ടറേറ്റിലെ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിനെ സംരക്ഷിച്ചതും സർക്കാർ വിദ്യാലയമാക്കി മാറ്റിയതും എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പൊതുവിദ്യാഭ്യാസ രംഗത്തെ വിപ്ലവം മുൻ എംഎൽഎ എ. പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിരോധത്തിലൂടെയാണ് ഈ സ്കൂൾ ഇന്ന് ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയമായി മാറിയത്. ടച്ച് സ്ക്രീൻ പ്രൊജക്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാബുകൾ,വിപുലമായ ലൈബ്രറി, സയൻസ് ലാബ്, വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, കളിസ്ഥലം, ആധുനിക ബാത്റൂമുകൾ.ALSO READ: ‘ചേർത്തുപിടിക്കുന്നവരെയല്ലേ നമുക്ക് സ്നേഹിക്കാൻ ക‍ഴിയൂ’; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാ‍ഴ്ച പി ആർ സ്റ്റണ്ടാണെന്ന് പ്രചരിപ്പിച്ച ചില മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് ദുരന്തബാധിതർഇത് കേവലം ഒരു സ്കൂളിൻ്റെ മാത്രം കഥയല്ലെന്നും കോഴിക്കോട്ടെ നടക്കാവ്, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് കാമ്പസ് സ്കൂളുകൾ ഉൾപ്പെടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷത്തിന് വിമർശനം റോഡുകൾ നന്നായതുകൊണ്ട് യാത്ര എളുപ്പമായെന്ന് കെപിസിസി പ്രസിഡൻ്റിന് പോലും സമ്മതിക്കേണ്ടി വന്ന സാഹചര്യത്തിൽ, വികസനത്തെ പൂർണ്ണമായും നിഷേധിക്കുന്നത് പ്രതിപക്ഷത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസനം ചോദിക്കാൻ പറ്റിയ ഇടത്ത് തന്നെയാണ് ജോയ് മാത്യു നിന്നതെന്നും എന്നാൽ അത് കാണാൻ കണ്ണ് മാത്രം പോരാ, കാണാനുള്ള മനസ്സുകൂടി വേണമെന്നും പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.പോസ്റ്റിന്റെ പൂർണരൂപംപത്ത് വർഷം തുടർച്ചയായി ഒരു ഭരണം ഉണ്ടാകുമ്പോൾ വിമർശനങ്ങൾ ഉണ്ടാവുക സ്വാഭാവികം. പക്ഷേ, വിമർശകർ കണ്ണടച്ച് ഇരുട്ടാക്കരുത്. കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ ഒരു വികസനവും നടന്നിട്ടില്ലായെന്ന ശാഠ്യക്കാരനാണ് പ്രതിപക്ഷനേതാവ്. അപ്പോൾ പിന്നെ അനുയായികളുടെ കാര്യം പറയണോ? പക്ഷേ, പ്രതിപക്ഷ എംഎൽഎമാരുടെ അടക്കം തെരഞ്ഞെടുപ്പ് പ്രചാരണപത്രികകളിൽ അഭിമാനപൂർവ്വം എടുത്തു പറയുന്ന നിരവധി വികസന പ്രവർത്തനങ്ങളുണ്ട്.കെപിസിസി പ്രസിഡന്റിനുപോലും അറിയാതെയാണെങ്കിലും സമ്മതിക്കേണ്ടിവന്നു. റോഡുകളൊക്കെ നന്നായതുകൊണ്ട് യാത്ര ചെയ്യാൻ എളുപ്പമാണമെന്ന്. യുഡിഎഫിന്റെ പൂർണ്ണനിഷേധാത്മക നിലപാട് അവരുടെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നുവെന്ന കാര്യം അവർ മറന്നു. യുഡിഎഫിന്റെ ഇത്തവണത്തെ പ്രചാരകരിൽ ഒരാൾ ആയിരുന്നുവല്ലോ നടൻ ജോയി മാത്യു. കേരളത്തിൽ എന്ത് വികസനമാണ് നടന്നതെന്ന് അദ്ദേഹം ചോദിക്കുന്നത് കണ്ടു. ഈ ചോദ്യം ഉയർത്താൻ തെരഞ്ഞെടുത്ത സ്ഥലം വളരെ കൃത്യമാണ് കോഴിക്കോട്ടെ മലാപ്പറമ്പ് ഗവ. യുപി സ്കൂൾ.1917-ൽ നിർമ്മിതമായ മലാപ്പറമ്പ് യുപി സ്കൂൾ യുഡിഎഫ് സർ‍ക്കാരിൻ്റെ കാലത്ത് അർ‍ദ്ധരാത്രിയാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു കളഞ്ഞത്. ഒരു ചെറുവിരൽ‍ പോലും അതിനെതിരെ ചലിപ്പിക്കാനോ, രക്ഷിതാക്കൾ‍ക്കും കുട്ടികൾ‍ക്കുമൊപ്പം നിൽ‍ക്കാനോ യുഡിഎഫ് സർ‍ക്കാർ‍ തയ്യാറായില്ല. പകരം, നിസംഗതയോടെ മൗനാനുവാദം നൽകി മാറി നിൽക്കുകയായിരുന്നു. സ്കൂൾ പൂട്ടിയ ശേഷം അഞ്ചുമാസത്തോളം കോഴിക്കോട് കളക്റ്ററേറ്റിലെ താത്കാലിക കെട്ടിടത്തിലായിരുന്നു കുട്ടികൾ‍ പഠിച്ചത്. ആ കുട്ടികളും സ്കൂളും വഴിയാധാരമാവില്ലെന്ന് ഉറപ്പുവരുത്തിയത് എൽഡിഎഫ് സ‍ർക്കാർ‍ ആയിരുന്നു.സർക്കാർ അടച്ചു പൂട്ടാൻ ഉത്തരവിറക്കിയെങ്കിലും സമൂഹ പങ്കാളിത്തത്തോടെയുള്ള ചെറുത്തുനിൽപ്പിലൂടെ എയ്ഡഡ് സ്കൂൾ സർക്കാർ സ്കൂളായി മാറി ചരിത്രം സൃഷ്ടിച്ചു. ഇതിനൊക്കെ നേതൃത്വം വഹിച്ചത് അന്നത്തെ കോഴിക്കോട് എംഎൽഎ ആയിരുന്ന എ. പ്രദീപ് കുമാർ ആയിരുന്നു.സൗകര്യപ്രദമായതും വൈദ്യുതീകരിച്ചതുമായ കെട്ടിടങ്ങൾ, കളിസ്ഥലം, കളി ഉപകരണങ്ങൾ, ടച്ച് സ്ക്രീനോടുകൂടിയ പ്രോജക്ടർ ഉള്ള കംപ്യൂട്ടർ ലാബ്, വിപുലമായ ലൈബ്രറി, സയൻസ് ലാബ്, ശുദ്ധജലത്തിനായി പ്യൂരിഫയർ, സൗകര്യപ്രദമായ ബാത്റൂമുകൾ, നല്ല ഇരിപ്പിടങ്ങൾ അങ്ങനെ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി വിസ്മയകരമായ എന്തെന്തു മാറ്റങ്ങളാണ് ആ പൊതുവിദ്യാലയത്തിലുണ്ടാക്കിയതെന്ന് പ്രതിപക്ഷനേതാവും അണികളും വിലയിരുത്തുന്നത് നന്നായിരിക്കും.ഇത് ഒറ്റപ്പെട്ടൊരു സംഭവമല്ല. നിങ്ങൾ കേരളത്തിലെ ഏത് സ്കൂളിൽച്ചെന്നു പരിശോധിച്ചോളൂ. സ്വകാര്യ സ്കൂളുകൾപോലും ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. കോഴിക്കോട് പട്ടണം തന്നെ എടുത്തോളൂ. നടക്കാവ്, കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ, ഗവ മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ ഇങ്ങനെ സ്കൂളുകളുടെ നീണ്ടനിരയുണ്ട്.ജോയ് മാത്യു ഈ സ്കൂളുകളൊക്കെ ഒന്നുപോയി കാണാം. ഏതായാലും ജോയ് മാത്യു വികസനത്തെക്കുറിച്ച് ചോദിക്കാൻ പറ്റിയ സ്ഥലത്തു നിന്നുകൊണ്ട് തന്നെയാണ് ചോദിച്ചത്. അതും മലാപ്പറമ്പ് യുപി സ്കൂളിനു മുന്നിൽ നിന്നുകൊണ്ട്. കണ്ണ് ഉണ്ടായാൽ മാത്രം പോരാ, കാണുകയും വേണം.The post ‘കേരളത്തിൽ എന്ത് വികസനമാണ് നടന്നതെന്ന് ജോയ് മാത്യു; ചോദിച്ചതോ, യുഡിഎഫ് ഭരണകാലത്ത് പൊളിച്ചു നീക്കിയ മലാപ്പറമ്പ് ഗവ. യുപി സ്കൂളിന് മുന്നിൽ നിന്ന്’; വികസനം കാണാൻ കണ്ണ് മാത്രം പോരാ, കാഴ്ചയും വേണമെന്ന് ടി.എം. തോമസ് ഐസക് appeared first on Kairali News | Kairali News Live.