നിതിൻ രാജിന് നീതി ലഭിക്കുന്നതുവരെയുള്ള നിയമ പോരാട്ടങ്ങളിൽ സി പി ഐ എം കൂടെയുണ്ടാകുമെന്ന് എ എ റഹീം എം പി. അവർ ഒറ്റക്കാവില്ലെന്ന് അദ്ദേഹം നിതിൻ രാജിൻ്റെ മാതാപിതാക്കളെ കണ്ടതിനു ശേഷം പ്രതികരിച്ചു. ഒരിക്കലും നടന്നുകൂടാത്ത ഒരു കാര്യമാണ് പുറത്തുവന്നത്. ഹൃദയഭേദകമായ നിമിഷമാണിത്. അങ്ങേയറ്റം ദുർബലമായ ജീവിത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.നിതിൻ രാജിന്റെ ഭാവി സ്വപ്നം കണ്ട് ജീവിച്ച മാതാപിതാക്കളാണ്. തന്റെ ഒരു ഭാഗമാണ് ഈ കിടക്കുന്നത് എന്നാണ് അച്ഛൻ പറഞ്ഞത്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മിടുക്കനായ ചെറുപ്പക്കാരനെയാണ് നഷ്ടമായത്. രോഹിത് വെമുലയുടെ മരണത്തോട് സാമ്യപ്പെടുത്താൻ കഴിയും എന്നതാണ് പുറത്തുവരുന്ന വാർത്തയിൽ നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: വിവാഹത്തിൽ നിന്ന് പിന്മാറി; യുപിയിൽ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം,23കാരിയ്ക്ക് ദാരുണാന്ത്യംഒരു തരത്തിലുമുള്ള രക്ഷപ്പെടലുകളും അംഗീകരിക്കാനാവില്ല. സമഗ്രമായ അന്വേഷണം നടക്കണം. കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള മാതൃകാപരമായ നടപടികളായിരിക്കണം ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.The post ‘നിതിൻ രാജിന് നീതി ലഭിക്കുന്നതുവരെയുള്ള നിയമ പോരാട്ടങ്ങളിൽ സിപിഐഎം കൂടെയുണ്ടാകും’; എഎ റഹീം എം പി appeared first on Kairali News | Kairali News Live.