ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

Wait 5 sec.

മനാമ: മലയാളം മിഷന്റെ വിദേശ രാജ്യത്തെ ആദ്യ ഭാഷാ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2026-27അധ്യയന വർഷത്തെ തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2026 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് അഡ്മിഷനു വേണ്ടി അപേക്ഷിക്കാമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.ജൂൺ ആദ്യവാരത്തിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തെ ക്ലാസുകളിൽ കുട്ടികളെ ചേർക്കുവാൻ ആഗ്രഹിക്കുന്നവർക്ക്https://bksbahrain.com/2025/mp/register.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെയാണ് ക്ലാസുകൾ നടക്കുന്നത്. അഡ്മിഷൻ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 36045442, 38044694, 33554572, 39498114 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.The post ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.