തൃശൂർ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെതിരെ നാട്ടികയിലെ കോൺഗ്രസ് സ്ഥാനാർഥി അഡ്വക്കേറ്റ് സുനിൽ ലാലൂർ. ബിജെപി മനസുമായി നടന്ന സി.സി മുകുന്ദനെ ഡൽഹിയിൽ കൊണ്ടുപോയി സീറ്റ് വാങ്ങി കൊടുക്കാൻ ശ്രമിച്ചവർക്ക് ജനം മറുപടി നൽകുമെന്ന് ഫേസ് ബുക്ക് പോസ്റ്റ്.നാട്ടികയിൽ ഏറെ നാളായി കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി കെ ഫിറോസ് യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന് എതിരെ ആരോപണവുമായി രംഗത്തു വന്നത്.കഴിഞ്ഞ പാർലമെന്റെ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ലക്ഷങ്ങൾ കൈപ്പറ്റി എന്നത് ആയിരുന്നു ആരോപണം. എൽഡിഎഫ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തുക്കൊണ്ട് ആയിരുന്ന പി കെ ഫിറോസിന്റെ വെളിപ്പെടുത്തൽThe post ‘ബിജെപി മനസുമായി നടന്ന സി സി മുകുന്ദന് സീറ്റ് വാങ്ങിക്കൊടുക്കാൻ ശ്രമിച്ചവർക്ക് ജനം മറുപടി നൽകും’ ; നാട്ടികയിലെ മുൻ ഡിസിസി പ്രസിഡന്റിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി appeared first on Kairali News | Kairali News Live.