നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകും, പക്ഷെ കിട്ടില്ല ! ആർബിഐയുടെ ഞെട്ടിക്കുന്ന പുതിയ പരിഷ്കാരം

Wait 5 sec.

ഇന്നത്തെ കാലത്ത് ആളുകൾ കൈയിൽ പണം കൊണ്ട് നടക്കാറില്ല. എല്ലാവരും മാറുന്ന ഡിജിറ്റൽ കാലത്തിന് ഒപ്പമാണ് സഞ്ചരിക്കുന്നത്. എന്നാൽ ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ ഇപ്പോൾ കൂടിവരികെയാണ്. ഇതിനൊരു അവസാനം ഉണ്ടാകില്ലെങ്കിലും അതിനെ തടയാനായി നമുക്ക് എന്തെങ്കിലും ചെയ്യാമല്ലോ ? അതുകൊണ്ട് തന്നെ 10,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം ഏർപ്പെടുത്താനുള്ള നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ യുപിഐ ഇടപാടുകൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാകുമെങ്കിലും, സുരക്ഷ മുൻനിർത്തി ഇതിൽ മാറ്റം വരുത്താനാണ് ആർബിഐ ആലോചിക്കുന്നത്.ആർബിഐയുടെ ഈ നിർദ്ദേശം നടപ്പിലാക്കുകയാണെങ്കിൽ, ഒരാൾ മറ്റൊരാൾക്ക് 10,000 രൂപയിൽ കൂടുതൽ അയക്കുമ്പോൾ പണം സ്വീകർത്താവിന്റെ അക്കൗണ്ടിലേക്ക് ഉടൻ ക്രെഡിറ്റ് ആകില്ല. അയക്കുന്നയാളുടെ അക്കൗണ്ടിൽ നിന്ന് പണം ഉടൻ കുറയുമെങ്കിലും, ബാങ്ക് അത് ഒരു മണിക്കൂർ വരെ കൈവശം വെക്കും. ഈ സമയത്തിനുള്ളിൽ താൻ നടത്തിയത് തെറ്റായ ഇടപാടാണെന്ന് തോന്നിയാൽ ഉപഭോക്താവിന് അത് റദ്ദാക്കാൻ സാധിക്കും.ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ തകരാറുകളേക്കാൾ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന ‘ഓതറൈസ്ഡ് പുഷ് പേയ്മെന്റ്’ തട്ടിപ്പുകളാണ് ഇപ്പോൾ വ്യാപകം. ബാങ്ക് ഉദ്യോഗസ്ഥരെന്നോ മറ്റോ വ്യാജേന വിളിച്ച് അടിയന്തരമായി പണം അയക്കാൻ തട്ടിപ്പുകാർ ആളുകളെ പ്രേരിപ്പിക്കുന്നു. യുപിഐ വഴി പണം അയച്ചു കഴിഞ്ഞാൽ അത് നിമിഷങ്ങൾക്കുള്ളിൽ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനോ പിൻവലിക്കാനോ സാധിക്കുമെന്നതിനാൽ പിന്നീട് പണം തിരിച്ചുപിടിക്കുക പ്രയാസമാണ്. ഈ ഒരു മണിക്കൂർ ഇടവേളയെ ‘ഗോൾഡൻ അവർ’ എന്നാണ് ആർബിഐ വിശേഷിപ്പിക്കുന്നത്. ഈ സമയം ഉപഭോക്താവിന് തന്റെ ഇടപാട് ശരിയാണോ എന്ന് പരിശോധിക്കാനും വേണ്ടിവന്നാൽ അത് തടയാനും അവസരം നൽകുന്നു.ALSO READ: ‘കേരളത്തിൽ എന്ത് വികസനമാണ് നടന്നതെന്ന് ജോയ് മാത്യു; ചോദിച്ചതോ, യുഡിഎഫ് ഭരണകാലത്ത് പൊളിച്ചു നീക്കിയ മലാപ്പറമ്പ് ഗവ. യുപി സ്കൂളിന് മുന്നിൽ നിന്ന്’; വികസനം കാണാൻ കണ്ണ് മാത്രം പോരാ, കാഴ്ചയും വേണമെന്ന് ടി.എം. തോമസ് ഐസക്ഈ നിർദ്ദേശം പ്രധാനമായും വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങൾക്കാണ് ബാധകമാകുക. എന്നാൽ കടകളിൽ ക്യൂആർ (QR) കോഡ് സ്കാൻ ചെയ്തുള്ള പേയ്‌മെന്റുകൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ, മറ്റ് ആവർത്തിച്ചുള്ള പണമിടപാടുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമാകാൻ സാധ്യതയില്ല. ദൈനംദിന ചെറുകിട ഇടപാടുകളെ ഇത് ബാധിക്കില്ല.ആർബിഐയുടെ കണക്കുകൾ പ്രകാരം, റിപ്പോർട്ട് ചെയ്യപ്പെടുന്ന തട്ടിപ്പുകളിൽ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എണ്ണത്തിൽ 45% മാത്രമാണെങ്കിലും, തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന ആകെ തുകയുടെ 98.5 ശതമാനവും ഈ വിഭാഗത്തിലാണ് വരുന്നത്. അതിനാൽ ഉയർന്ന തുകയുള്ള ഇടപാടുകൾക്ക് സുരക്ഷാ കവചം ഒരുക്കുകയാണ് ലക്ഷ്യം.നിലവിലെ അവസ്ഥ ഇതൊരു അന്തിമ തീരുമാനമല്ല, മറിച്ച് ആർബിഐ പുറത്തിറക്കിയ ഒരു ചർച്ചാ രേഖ മാത്രമാണ്. വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ തേടിയ ശേഷം മാത്രമേ ആർബിഐ ഇതിൽ അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയുള്ളൂ. പണം അടിയന്തരമായി അയക്കേണ്ട സാഹചര്യങ്ങളിൽ ഒരു രൂപ ആദ്യം അയച്ച് വിശ്വാസ്യത ഉറപ്പുവരുത്തുന്നത് പിന്നീട് വലിയ തുകകൾ വേഗത്തിൽ കൈമാറാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.The post നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകും, പക്ഷെ കിട്ടില്ല ! ആർബിഐയുടെ ഞെട്ടിക്കുന്ന പുതിയ പരിഷ്കാരം appeared first on Kairali News | Kairali News Live.