വനിതാ സംവരണ ബില്‍: പാര്‍ലിമെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എം പിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി

Wait 5 sec.

ന്യൂഡല്‍ഹി | വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് എല്ലാ എം പിമാര്‍ക്കും കത്തയച്ച് പ്രധാന മന്ത്രി. പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഏപ്രില്‍ 16, 17, 18 തീയതികളിലാണ് ചര്‍ച്ച.ചര്‍ച്ചക്ക് എത്തിച്ചേരാന്‍ ബി ജെ പി എല്ലാ പാര്‍ട്ടി എം പിമാര്‍ക്കും വിപ്പ് നല്‍കി.അതിനിടെ, എതിര്‍പ്പ് അറിയിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് മറുപടിക്കത്തയച്ചു. നടപ്പാക്കുന്ന തീയതിയിലാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.