‘എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞു, നേരിട്ടത് ഗുരുതര ജാതി അധിക്ഷേപം’; നിതിൻ രാജിൻ്റെ സഹോദരി നിഖിത

Wait 5 sec.

കണ്ണൂർ അഞ്ചരട്ടിയിലെ ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ പ്രതികരണവുമായി സഹോദരി നിഖിത രംഗത്ത്. ഗുരുതരമായ ജാതി അധിക്ഷേപമുണ്ടായതായി സഹോദരി ആരോപിച്ചു. തെരുവുപട്ടിയെന്ന് വിളിച്ചു. നിതിന് എഴുത്തും വായനയും അറിയില്ലെന്നും നീ എവിടെ നിന്നാണ് പഠിച്ചതെന്ന് അധ്യാപകർ ചോദിച്ചതായി സഹോദരി പറയുന്നു.മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നാണ് നിതിൻ താഴേക്ക് വീണത്. നിതിന് അവിടേക്ക് പോവേണ്ട സാഹചര്യമുണ്ടായിരുന്നില്ല. നിറത്തിൻ്റെ പേരിലും നിതിനെ അപമാനിച്ചുവെന്നും സഹോദരി പറയുന്നു.ALSO READ: ‘കയ്യും കാലും വെട്ടുമെന്ന് ഭീഷണി മു‍ഴക്കി, അമ്മയുടെ രോഗത്തെ അധ്യാപകൻ ക‍ളിയാക്കി’; അഞ്ചരക്കണ്ടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥി സുഹൃത്തുക്കള്‍ക്കയച്ച ശബ്ദസന്ദേശം പുറത്ത്അതേസമയം, നിധിൻ രാജ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ആരോപണ വിധേയരായ അധ്യാപകരെ ക‍ഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു. ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം. കെ റാമിനെയും അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീതയേയുമാണ് സസ്പെൻഡ് ചെയ്തത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു എന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് അധ്യാപകരെ സസ്പെൻഡ് ചെയ്തത്. നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചു, നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു. സീനിയേഴ്‌സിൽ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാൻ കാരണമായെന്നും കുടുംബം പറഞ്ഞിരുന്നു. The post ‘എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞു, നേരിട്ടത് ഗുരുതര ജാതി അധിക്ഷേപം’; നിതിൻ രാജിൻ്റെ സഹോദരി നിഖിത appeared first on Kairali News | Kairali News Live.