അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം; അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Wait 5 sec.

തിരുവനന്തപുരം| അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവിയും മറ്റ് അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.ജാതിയും സാമ്പത്തിക പശ്ചാത്തലവും ചൂണ്ടിക്കാട്ടി അധിക്ഷേപിച്ചെന്നും ഇതിലൂടെ നിതിന്‍ മാനസികമായി തളര്‍ന്നുവെന്നും കുടുംബം പറയുന്നു. എച്ച് ഒഡിക്കെതിരെ നിതിന്‍ നല്‍കിയ പരാതിയുടെ പേരില്‍ വൈരാഗ്യം പുലര്‍ത്തിയതായും ആരോപണമുണ്ട്. കൂടാതെ, സീനിയര്‍ വിദ്യാര്‍ഥികള്‍ നിതിനെ റാഗ് ചെയ്തതായും കുടുംബം ആരോപിക്കുന്നു.നിതിന്‍ ആത്മഹത്യ ചെയ്യില്ലെന്ന എന്ന നിലപാടും കുടുംബം ആവര്‍ത്തിച്ചു. ഇന്ന് അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെ, ഇന്നലെയാണ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ നിതിനെ കണ്ടെത്തിയത്.തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിന്‍ ഈ വര്‍ഷം മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനാണ് നിതിന്‍.