ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി

Wait 5 sec.

തിരുവനന്തപുരം| ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. സിവില്‍ സപ്ലൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് സിലിണ്ടറുകള്‍ പിടികൂടിയത്. ആറ്റിങ്ങലിലെ ആലംകോട് മണ്ണൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജന്‍സിയില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടിച്ചെടുത്തത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് ഇവിടെ പരിശോധന നടത്തിയത്. 5 കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകള്‍ ഉള്‍പ്പടെയാണ് പിടിച്ചെടുത്തത്.