കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് മാങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മാങ്കാവ്പന്തീരാങ്കാവ് റോഡില്‍ കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം.കോഴിക്കോട്‌ പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗ്യാലക്‌സി ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. എന്നാല്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു.ഡീസലിനൊപ്പം സി എന്‍ ജി വാതകത്തിലും പ്രവര്‍ത്തിക്കുന്ന ബസായിരുന്നു ഇത്. സി എന്‍ ജി സിലിണ്ടര്‍ തീര്‍ന്ന് കാലിയായിരുന്നതിനാല്‍ പൊട്ടിത്തെറി ഒഴിവായതായി അധികൃതര്‍ വ്യക്തമാക്കി.സംഭവത്തെ തുടര്‍ന്ന് പോലീസ്, ഫയര്‍ഫോഴ്സ് സംഘങ്ങള്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.