കണ്ണൂരിൽ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി

Wait 5 sec.

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ബി ഡി എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോ. പ്രൊഫ. ഡോ. സംഗീത എന്നിവർക്ക് എതിരെയാണ് നടപടിയെടുത്തത്.തിരുവനന്തപുരം സ്വദേശി നിധിൻ രാജ് (19) ആണ് ക‍ഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്. ജാതീയമായും സാമ്പത്തികമായും നിറത്തിന്റെ പേരിലും നിധിൻ രാജ് അധിക്ഷേപം നേരിട്ടതായാണ് ഇവരുടെ ആരോപണം.ALSO READ: നിങ്ങളുടെ ഈഗോ ‘ബോയ് ഫ്രണ്ട്’ കെ സി വേണുഗോപാലിനോട് കാണിച്ചാൽമതി; അൽക്ക ലാംബയ്ക്ക് മറുപടിയുമായി ഹസീന സൈദ്, മഹിള കോൺഗ്രസ് ഫണ്ട് ഓഡിറ്റിങ്ങിന് ധൈര്യമുണ്ടോ എന്നും വെല്ലുവിളികോളേജിലെ സീനിയേഴ്സിന്റെ ഭാഗത്തുനിന്നും ഗുരുതരമായ റാഗിംഗ് നേരിട്ടു. പുഴുത്ത പട്ടി എന്നാണ് കുട്ടിയെ വകുപ്പ് മേധാവി വിളിച്ചിരുന്നതെന്നും ഇതിനു മുൻപും കോളേജിൽനിന്ന് ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നതായും കുടുംബം പറഞ്ഞു. വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും കുടുംബം ആരോപിച്ചിരുന്നു.The post കണ്ണൂരിൽ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി appeared first on Kairali News | Kairali News Live.