പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒ‍ഴുക്കിൽപ്പെട്ടു; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Wait 5 sec.

കോഴിക്കോട് നാദാപുരം പേരോട് പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മുങ്ങി മരിച്ചു. പുളിയാവ് സ്വദേശി അൻസാർ, ഭാര്യ സുഹദ, അനുജന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒ‍ഴുക്കിൽപ്പെടുകയായിരുന്നു.ശനിയാഴ്ച വൈകുന്നേരം നാലു മണിക്കാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു മൂന്നുപേരും. ഇതിനിടെ കുട്ടി കയത്തിൽപ്പെട്ടു. കുഞ്ഞിനെ രക്ഷിക്കാൻ അൻസാറും ഭാര്യ സുഹദയും പുഴയിൽ ഇറങ്ങിയെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു.ALSO READ: കണ്ണൂരിൽ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടിസമീപത്തായി ഉണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് വിദഗ്ധസംഘം എത്തിയാണ് ഇവരെ പുഴയിൽ നിന്ന് പുറത്തെടുത്തത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. മൃതദേഹങ്ങൾ നിലവിൽ നാദാപുരം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.The post പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒ‍ഴുക്കിൽപ്പെട്ടു; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.