സമവായമില്ല ?; ഇറാനിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

Wait 5 sec.

അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ 14 മണിക്കൂറിനുള്ളിൽ താത്കാലികമായി പിരിഞ്ഞു. മേഖലയിൽ ആറാഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന ഉന്നതതല സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ.ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇറാനും സഖ്യകക്ഷികൾക്കുമെതിരായ സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.1979-നു ശേഷമുള്ള അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റവും വലിയ നേരിട്ടുള്ള ചർച്ചകളാണ് ഇസ്‌ലാമാബാദിൽ നടക്കുന്നത്.യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വെടിനിർത്തൽ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ദീർഘകാല സമാധാനം എന്നിവയാണ് ചർച്ചകളുടെ പ്രധാന അജണ്ട. ചർച്ചകൾ രണ്ടാം ദിവസത്തിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ. ഇറാൻ മുന്നോട്ടുവെച്ച ലബനനിലെ വെടിനിർത്തൽ, നഷ്ടപരിഹാരം, തടഞ്ഞുവെച്ച ആസ്തികൾ വിട്ടുകിട്ടുക തുടങ്ങിയ നിബന്ധനകൾ ചർച്ചകളിൽ വലിയ തടസ്സമായി തുടരുന്നുണ്ട്.ഇസ്‌ലാമാബാദിലെ ചർച്ചകളിൽ ഇസ്രായേൽ പങ്കാളിയല്ല. അമേരിക്കൻ-ഇസ്രായേൽ സംയുക്ത സൈനിക നീക്കം ഇറാനിലെ ആണവ-മിസൈൽ പദ്ധതികളെ വലിയ തോതിൽ തകർക്കാൻ സാധിച്ചുവെന്ന് അവകാശപ്പെട്ട നെതന്യാഹു, യുദ്ധം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി:എന്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ ഇറാനിലെ ഭീകര ഭരണകൂടത്തെയും അതിന്റെ പ്രോക്സികളെയും പ്രതിരോധിക്കുന്നത് തുടരും.ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ശക്തമായ ബോംബാക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.ഇസ്‌ലാമാബാദിലെ വെടിനിർത്തൽ കരാർ ലബനനിലെ യുദ്ധത്തെ ബാധിക്കില്ലെന്നും ഇസ്രായേൽ വ്യക്തമാക്കുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷം പശ്ചിമേഷ്യയെ മൊത്തത്തിൽ യുദ്ധഭീതിയിലാക്കിയിരുന്നു. ഏപ്രിൽ 8-ന് പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായാണ് ഈ ചർച്ചകൾ നടക്കുന്നത്. എന്നാൽ, ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ലാത്തത് ചർച്ചകളെ സങ്കീർണ്ണമാക്കുന്നു.സമാധാന ചർച്ചകൾ നടക്കുമ്പോഴും ഇസ്രായേലിന്റെ ആക്രമണങ്ങൾ തുടരുന്നത് മേഖലയിലെ യുദ്ധം എത്രത്തോളം സങ്കീർണ്ണമാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.The post സമവായമില്ല ?; ഇറാനിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി appeared first on Kairali News | Kairali News Live.