വർക്കല ചെമ്മരുതിയിൽ ബിജെപി സ്ഥാനാർഥിയും അനുയായികളും പണം നൽകി വോട്ടുപിടിക്കാൻ ശ്രമിച്ചുവെന്ന് പരാതി; നാട്ടുകാർ തടഞ്ഞു

Wait 5 sec.

വർക്കലയിൽ പണം നൽകാൻ ശ്രമിച്ചതായി പരാതി. വർക്കല ചെമ്മരുതിയിലാണ് ബി ജെ പി സ്ഥാനാർത്ഥിയും അനുയായികളും പണം നൽകാൻ ശ്രമിച്ചെന്ന പരാതി ഉയർന്നത്. പണം നൽകി വോട്ടു പിടിക്കാൻ ശ്രമിച്ചുവെന്ന് നാട്ടുകാർ പറയുന്നു. പിന്നാലെ സംഘത്തെ നാട്ടുകാർ തടഞ്ഞു. ആഹാരം കഴിക്കാൻ വന്നതെന്നാണ് വിശദീകരണം. സ്ഥലത്ത് ഏറെ നേരം വാക്കുതർക്കമുണ്ടായി.അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊട്ടിക്കലാശത്തിന് സമാപനമായി. നാളെ നിശബ്ദപ്രചാരണമായിരിക്കും. വ്യാ‍ഴാ‍ഴ്ച വോട്ടെടുപ്പ് നടക്കും. റോഡ് ഷോകളുമായി സ്ഥാനാർഥികള്‍ പ്രചാരണത്തിന്റെ അവസാനദിവസം മണ്ഡലങ്ങളിൽ സജീവമായിരുന്നു. റോഡ് ഷോകളും റാലിയും കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി.ALSO READ: കോൺഗ്രസ് നേതാവിനെ പാർട്ടിയിലെ നേതാക്കൾ സംഘമായി മർദ്ദിച്ചു, കൊലപ്പെടുത്തുമെന്നും ഭീഷണി; പരാതി നൽകി കോഴിക്കോട് നടുവണ്ണൂർ കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിമാറ്റ് കൂട്ടുന്നതിനായി പാർട്ടി പോപ്പറുകളും ഫോം സ്പ്രേയും ഡിജെയുമെല്ലാം ഉണ്ടായിരുന്നു. വർക്കല, ആറ്റിങ്ങൽ, തൃക്കാക്കര വർക്കല, ബേപ്പൂർ, കളമശ്ശേരി തുടങ്ങി എല്ലാ മണ്ഡലങ്ങളിലും കൊട്ടിക്കലാശം വൻ ആവേശത്തിലായിരുന്നു. ബാൻ്റ് മേ‍ളവും ചെണ്ടമേളയും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ടിനെ മുന്നണികള്‍ പൂരമാക്കി മാറ്റി.The post വർക്കല ചെമ്മരുതിയിൽ ബിജെപി സ്ഥാനാർഥിയും അനുയായികളും പണം നൽകി വോട്ടുപിടിക്കാൻ ശ്രമിച്ചുവെന്ന് പരാതി; നാട്ടുകാർ തടഞ്ഞു appeared first on Kairali News | Kairali News Live.