സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) നടത്തുന്ന എസ്എസ്സി സിഎച്ച്എസ്എൽ 2026 പരീക്ഷയിലെ സ്കിൽ/ടൈപ്പിംഗ് ടെസ്റ്റിനായുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ 17ന് പുറത്തിറkക്കുമെന്ന് റിപ്പോർട്ടുകൾ. പരീക്ഷയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടക്കുന്ന ഈ ടെസ്റ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ 10ന് നടന്ന ടയർ-2 പരീക്ഷയിൽ ഒബ്ജക്ടീവ് പരീക്ഷയ്ക്കൊപ്പം സ്കിൽ ടെസ്റ്റും ടൈപ്പിംഗ് ടെസ്റ്റും ഉൾപ്പെട്ടിരുന്നു. ആദ്യഘട്ട പരീക്ഷ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് ഈ ഘട്ടത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.Also Read: ദില്ലി സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ നടപടികൾ മെയ് മൂന്നാം വാരത്തോടെസ്കിൽ/ടൈപ്പിംഗ് ടെസ്റ്റ് വിജയിക്കുന്നവർക്ക് മാത്രമേ അന്തിമ പട്ടികയിൽ ഇടം ലഭിക്കൂ. അഡ്മിറ്റ് കാർഡ് പുറത്തിറങ്ങിയതിന് ശേഷം പരീക്ഷ കേന്ദ്രം, സമയം, വ്യക്തിഗത വിവരങ്ങൾ എന്നിവ ഉദ്യോഗാർത്ഥികൾ കൃത്യമായി പരിശോധിച്ചു ശരിയാണെന്ന് ഉറപ്പ് വരുത്തണം. പരീക്ഷ ദിവസം അഡ്മിറ്റ് കാർഡിനൊപ്പം തിരിച്ചറിയൽ രേഖയും നിർബന്ധമായും കൈയിൽ ഉണ്ടായിരിക്കണം.The post ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക! എസ്എസ്സി സിഎച്ച്എസ്എൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ റെഡി ആകൂ appeared first on Kairali News | Kairali News Live.