നിതിൻ രാജിൻ്റെ മരണം: പരാതികൾ മാനേജ്മെൻ്റ് പൂഴ്ത്തി, ഒത്തുതീർപ്പാക്കി; ഡോ റാമിനെതിരെ വിദ്യാർഥികൾ നൽകിയത് നിരവധി പരാതികൾ

Wait 5 sec.

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ റാമിനെതിരെ വിദ്യാർത്ഥികൾ നൽകിയത് നിരവധി പരാതികൾ. പരാതികൾ പൂഴ്ത്തി വച്ച മാനേജ്മെൻ്റ് അധ്യാപകനെ സംരക്ഷിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അതേ സമയം ഡോ റാമിനെ പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിബോഡി ഷെയിമിങ്ങ് നടത്തിയതിനും മാനസികമായി പീഡിപ്പിച്ചതിനും ഡോ റാമിനെതിരെ നിരവധി പരാതികൾ വിദ്യാർത്ഥികൾ നൽകിയിരുന്നു. ഒരു ബാച്ചിലെ വിദ്യാർത്ഥികൾ എല്ലാവരും ഒപ്പിട്ട ഒരു പരാതിയും മാനേജ്മെൻ്റിന് നൽകി. എന്നാൽ എല്ലാ പരാതികളും മാനേജ്മെൻ്റ് പൂഴ്ത്തി. ഡോ റാമിനെ സംരക്ഷിച്ചു. ചില പരാതികൾ മാനേജ്മെൻ്റ് തന്നെ ഒത്തുതീർപ്പാക്കി. മുൻപ് നൽകിയ പരാതികൾ പരിഗണിച്ച് ഡോ റാമിനെതിരെ ശക്തമായ നടപടിയെടുത്തിരുന്നെങ്കിൽ നിതിൻ രാജിൻ്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.Also read: ‘റാമിനെ അധ്യാപകൻ എന്ന് വിളിക്കാൻ പോലും പറ്റില്ല അയാളൊരു മൃഗമാണ് പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും’: നിതിൻരാജിൻ്റെ സഹപാഠികൾഡോ റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്ലാസുകൾ ബഹിഷ്കരിച്ചുള്ള സമരത്തിലാണ് അവസാനവർഷ വിദ്യാർത്ഥികൾ. നേരത്തെ നൽകിയ പരാതികളിൽ നടപടി വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ പ്രതികരണങൾ പുറത്ത് വന്നതിന് പിന്നാലെ അധ്യാപകരെ കൂടാതെ മാനേജ്മെൻ്റും പ്രതിക്കൂട്ടിലാണ്The post നിതിൻ രാജിൻ്റെ മരണം: പരാതികൾ മാനേജ്മെൻ്റ് പൂഴ്ത്തി, ഒത്തുതീർപ്പാക്കി; ഡോ റാമിനെതിരെ വിദ്യാർഥികൾ നൽകിയത് നിരവധി പരാതികൾ appeared first on Kairali News | Kairali News Live.