കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

Wait 5 sec.

ആലുവ| കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. അമീര്‍ ഷാ (21), മുഹമ്മദ് റിസ്വാന്‍ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ ചാലക്ക ഭാഗത്ത് വച്ച് ഇവര്‍ ഓടിച്ചു വന്ന മോട്ടോര്‍സൈക്കിള്‍ ബസ്സിനു കുറുകെ നിര്‍ത്തി ഡ്രൈവര്‍ ഭാഗത്തുള്ള ഡോര്‍ വലിച്ചു തുറന്ന് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.ആക്രമണത്തിന് ശേഷം ബസ്സിന്റെ ചാവിയും കൊണ്ടാണ് ഇവര്‍ മടങ്ങിയത്. പിന്നീട് ഇവര്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവരെ ബന്ധു വീടുകളില്‍ നിന്നാണ് പിടികൂടിയത്. മുട്ടം ഭാഗത്തെ പമ്പില്‍ വെച്ച് അന്തര്‍ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഇരുവര്‍ക്കും എതിരെ വേറെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.