‘അച്ഛന് എത്രയാണ് ശമ്പളം, എന്താണ് ജോലി എന്നൊക്കെ നോക്കിയാണ് പെരുമാറ്റം; ട്രോമ ആണോ ഡിപ്രഷൻ ആണോ എന്നറിയാത്ത അവസ്ഥയിലാണ് ഞങ്ങൾ കടന്നുപോകുന്നത്’; ആരോപണ വിധേയനായ അധ്യാപകനെതിരെ വിദ്യാർത്ഥിനി

Wait 5 sec.

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ അധ്യാപകനായ റാം സാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായിട്ടാണ് വിദ്യാർത്ഥികൾ രംഗത്ത് എത്തിയിരിക്കുന്നത്. വിദ്യാർത്ഥിയായ നിതിന്റെ മരണത്തെത്തുടർന്ന് കോളേജിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥികൾ വെളിപ്പെടുത്തൽ നടത്തിയത്.മാതാപിതാക്കളുടെ സാമൂഹിക പദവിയും സാമ്പത്തിക അവസ്ഥയും നോക്കിയാണ് അധ്യാപകൻ അവരോട് സംസാരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. വിദ്യാർത്ഥികളുടെ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ച് ക്ലാസ്സിൽ പരസ്യമായി ചർച്ച ചെയ്യുകയും, അച്ഛന്റെ ജോലി എന്താണെന്നും ശമ്പളം എത്രയാണെന്നും ചോദിക്കാറുണ്ടെന്നും ഇവർ പറയുന്നു. കൂടാതെ, വിദ്യാർത്ഥികളെ ബോഡി ഷെയ്മിംഗിന് ഇരയാക്കുന്നതായും ജാതിപരമായും നിറത്തിന്റെ പേരിലും അധിക്ഷേപിക്കുന്നതായും പരാതിയുണ്ട്.ALSO READ: നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ; 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയ്ക്ക് നി‍ർദേശംശാരീരിക ഉപദ്രവവും സാമ്പത്തിക പിഴയും ക്ലാസ്സുകളിൽ ശാരീരികമായ ഉപദ്രവങ്ങൾ പതിവാണെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. തലയിൽ അടിക്കുക, ചെവിക്ക് പിടിക്കുക, മുടിയിൽ പിടിച്ചു വലിക്കുക തുടങ്ങിയവ ഇദ്ദേഹത്തിന്റെ രീതികളാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മുടി വളർത്തുന്നതിനും താടി കൃത്യമായി വടിക്കാത്തതിനും വിദ്യാർത്ഥികളിൽ നിന്ന് 200 മുതൽ 500 രൂപ വരെ ഫൈൻ ഈടാക്കാറുണ്ടെന്നും ആരോപണമുണ്ട്.പരീക്ഷകൾ എഴുതിക്കില്ലെന്നും പ്രാക്ടിക്കൽ പരീക്ഷകളിൽ തോപ്പിക്കുമെന്നും അധ്യാപകൻ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി വിദ്യാർത്ഥികൾ പറയുന്നു. ഇത് പല കുട്ടികളിലും കടുത്ത മാനസിക സമ്മർദ്ദത്തിനും (Trauma) വിഷാദത്തിനും കാരണമായിട്ടുണ്ട്. പല വിദ്യാർത്ഥികളും ഇതിനായി മരുന്ന് കഴിക്കുന്നുണ്ടെന്നും, തങ്ങൾ ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പോലും മനസ്സിലാകാത്ത വിധം തകർന്നുപോയെന്നും ഒരു വിദ്യാർത്ഥി വെളിപ്പെടുത്തി.അധ്യാപകനെതിരെ മുൻപും പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഒരു വർഷം മുൻപ് കുഹാസ് (KUHAS) യൂണിവേഴ്സിറ്റിയിൽ നൽകിയ പരാതിയെത്തുടർന്ന് ഇദ്ദേഹത്തെ രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ വീണ്ടും ഇദ്ദേഹം ഇതേ രീതികൾ തുടരുകയായിരുന്നു. നിലവിൽ കോളേജ് പ്രിൻസിപ്പലിന് വിദ്യാർത്ഥികൾ കൂട്ട പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരനായ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കുന്നത് വരെ ക്ലാസ്സുകൾ ബഹിഷ്കരിക്കാനാണ് വിദ്യാർത്ഥി യൂണിയന്റെ തീരുമാനം. പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും റാഗിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.The post ‘അച്ഛന് എത്രയാണ് ശമ്പളം, എന്താണ് ജോലി എന്നൊക്കെ നോക്കിയാണ് പെരുമാറ്റം; ട്രോമ ആണോ ഡിപ്രഷൻ ആണോ എന്നറിയാത്ത അവസ്ഥയിലാണ് ഞങ്ങൾ കടന്നുപോകുന്നത്’; ആരോപണ വിധേയനായ അധ്യാപകനെതിരെ വിദ്യാർത്ഥിനി appeared first on Kairali News | Kairali News Live.