ജാതി അധിക്ഷേപത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കണ്ണൂർ അഞ്ചരക്കണ്ടി ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്‍റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണ്. ഉത്തരവാദികളായവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകും . പോലീസ് സ്വീകരിക്കുന്ന നടപടികൾ കൂടാതെ കേരള ആരോഗ്യ സർവകലാശാല എന്‍ക്വയറി കമ്മിറ്റി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കര്‍ശനമായി ഉറപ്പാക്കപ്പെടും. ആ കുടുംബത്തിന്റെ ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്. ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിലും എവിടേയും ഒരു കാരണവശാലും കേരളം അനുവദിച്ചു കൂടായെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.അതേസമയം, ജാതി അധിക്ഷേപത്തിൽ മനംനൊന്ത് കണ്ണൂർ അഞ്ചരക്കണ്ടിയിൽ ആത്മഹത്യ ചെയ്ത ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വീട് സന്ദർശിച്ചിരുന്നു, നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനമാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.The post നിതിൻ രാജിന്റെ മരണം അങ്ങേയറ്റം വേദനാജനകം,പോലീസ് നടപടികൾക്ക് പുറമേ കേരള ആരോഗ്യ സർവകലാശാല എന്ക്വയറി കമ്മിറ്റി നടപടികൾ ആരംഭിച്ചു; വീണാ ജോർജ് appeared first on Kairali News | Kairali News Live.