കോളിഫ്‌ളവര്‍ കൊണ്ട് ഇനി ഇങ്ങനെ ചെയ്തുനോക്കൂ; ഉണ്ടാക്കാനും എളുപ്പമാണേ…

Wait 5 sec.

കോളിഫ്‌ളവര്‍ വാങ്ങിയാൽ എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കും? ബജിയും മസാലക്കറിയുമൊക്കെ ഉണ്ടാക്കുമായിരിക്കും അല്ലേ? എന്നാൽ ഇനി കോളിഫ്ലവർ വാങ്ങിയാൽ സൂപ്പ് ഉണ്ടാക്കാൻ മറക്കരുത്. കോളിഫ്‌ളവര്‍ കൊണ്ട്‌ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഊ സൂപ്പ്.ടേസ്റ്റ് മാത്രമല്ല, ആരോ​ഗ്യപരമായ ​ഗുണങ്ങളും ആ വിഭവത്തിന് ഏറെയുണ്ട്. പേശികളുടെ ആരോഗ്യത്തിന് ഈ സൂപ്പ് നല്ലതാണ്. കൂടാതെ കലോറി വളരെ കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നവര്‍ക്കും കോളിഫ്ളവര്‍ സൂപ്പ് നല്ലൊരു ഹെൽത്തി ഓപ്ഷനാണ്. എങ്ങനെയാണ് ഈ സൂപ്പ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.ആവശ്യമായ ചേരുവകള്‍കോളിഫ്‌ളവര്‍ (അരിഞ്ഞത്) – 1 കപ്പ്ഉള്ളി -1 (അരിഞ്ഞത്)ഉരുളക്കിഴങ്ങ്-1വെളുത്തുള്ളി- 5 അല്ലിപച്ചക്കറി വേവിച്ച വെളളം- ആവശ്യത്തിന്കുരുമുളക് പൊടി-അര ടീസ്പൂണ്‍ഫ്രഷ് ക്രീം-ഒരു ടേബിള്‍സ്പൂണ്‍ബട്ടര്‍-പാകത്തിന്ALSO READ: നീർ ദോശ ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? രാവിലെ എന്തുണ്ടാക്കുമെന്ന ടെൻഷൻ ഇനിവേണ്ടതയ്യാറാക്കുന്ന വിധംആദ്യം ഒരു പാന്‍ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ബട്ടര്‍ ചേര്‍ക്കാം. ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കണം. ബ്രൗണ്‍ നിറമാകുന്നത് വരെ നന്നായി ഇളക്കണം. ബ്രൗണ്‍ നിറമായശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങും കോളിഫ്‌ളവറും ചേര്‍ക്കണം. തുടർന്ന് നന്നായിളക്കി അടച്ചുവെക്കാം.നന്നായി വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ക്രീം മിക്‌സ് ചെയ്ത ശേഷം പച്ചക്കറി വേവിച്ച വെള്ളം കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം. കുറുകി വരുമ്പോള്‍ കുരുമുളക് പൊടി കൂടി ചേര്‍ത്ത് തീയണച്ചാൽ സൂപ്പ് റെഡി. ചൂടോട് കൂടി തന്നെ സൂപ്പ് സേർവ് ചെയ്യാം.The post കോളിഫ്‌ളവര്‍ കൊണ്ട് ഇനി ഇങ്ങനെ ചെയ്തുനോക്കൂ; ഉണ്ടാക്കാനും എളുപ്പമാണേ… appeared first on Kairali News | Kairali News Live.