സംസ്ഥാനത്ത് ഇന്ന് നറുക്കെടുപ്പ് നടത്തേണ്ട കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം മാറ്റിവച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്നത്തെ നറുക്കെടുപ്പ് മാറ്റിവച്ചത്. എന്നാണ് പുതിയ നറുക്കെടുപ്പ് നടക്കുന്നത് എന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ നറുക്കെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസത്തേക്ക് ആണ് മാറ്റി വെയ്ക്കാറുള്ളത്.ഇന്ന് നടക്കേണ്ട കാരുണ്യ പ്ലസ് KN-618 എന്ന സീരിസിൻ്റെ ഫല പ്രഖ്യാപനമാണ് മാറ്റി വെച്ചത്. 50 രൂപ വില ആണ് ഈ ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ആണ്. ഇതിനോടൊപ്പം തന്നെ മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടാകും. ഇന്ന് മാറ്റിവെച്ച നറുക്കെടുപ്പിൻ്റെ പുതുക്കിയ തീയതിയും സമയവും ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com വഴി അറിയാൻ സാധിക്കുന്നതാണ്.ALSO READ: ഉച്ച കഴിഞ്ഞാണോ വോട്ട് ചെയ്യാൻ പോകുന്നത് ? കുട എടുത്തോ, മഴയെത്തുംനിങ്ങളെടുത്ത ടിക്കറ്റിന്റെ സമ്മാനത്തുക 5000/- രൂപയിൽ കുറവാണെങ്കിൽ, ഇന്നത്തെ ലോട്ടറി സമ്മാന ജേതാക്കൾക്ക് കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടയിൽ നിന്ന് ലഭിക്കും. തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ, അവർ തങ്ങളുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ഐഡി പ്രൂഫ് സഹിതം സമർപ്പിക്കണം. കേരള ലോട്ടറി നികുതി കിഴിവ് ആകെ തുകയുടെ 30% ആണ്, ഏജന്റിന്റെ കമ്മീഷൻ 10% ആണ്.The post കാരുണ്യ പ്ലസ് ലോട്ടറി എടുത്തവരാണോ നിങ്ങൾ ? ഇന്ന് ഭാഗ്യവാനെ അറിയാൻ കഴിയില്ല, കാരണം… appeared first on Kairali News | Kairali News Live.