ബാല പീഡന ആരോപണങ്ങൾ നീക്കം ചെയ്യാൻ 15 മില്ല്യൻ ഡോളറിന് റീഷൂട്ട് ചെയ്ത് മൈക്കൽ ജാക്സൺന്റെ ബയോപിക്

Wait 5 sec.

പോപ്പ് രാജാവായ മൈക്കൽ ജാക്സണിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ഹോളിവുഡ് ചിത്രമാണ് മൈക്കൽ, പോപ്പ് സം​ഗീത രാജാവിന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നായ ബാല പീഡന ആരോപണങ്ങൾ നീക്കം ചെയ്യാനായി ചിത്രം റീഷൂട്ട് ചെയ്തതാണ് ഇപ്പോൾ ചർച്ചാ വിഷയം.ഹോളിവുഡ‍് സിനിമയുടെ ചരിത്രത്തിൽ സമീപകാലത്ത് നടന്നിട്ടുള്ള തിരുത്തലുകളിൽ ഏറ്റവും ചെലവേറിയ തിരുത്തലാണ് അന്റോയിൻ ഫുക്വ (Antoine Fuqua) സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ വരുത്തിയിരിക്കുന്നത്.Also Read: വിഷുക്കാലം ആഘോഷമാക്കാം മികച്ച സിനിമകളോടൊപ്പം: ഇത്തവണത്തെ വിഷു റിലീസ് ചിത്രങ്ങൾമൈക്കൽ ജാക്സണിന്റെ കരിയറിന്റെ അവസാനഭാ​ഗത്തിൽ സംഭവിച്ച ആരോപണങ്ങളെക്കുറിച്ച് സിനിമയിൽ ഇപ്പോൾ ഒരു പരാമർശവും ഉൾക്കൊള്ളിച്ചിട്ടില്ല. ജാക്സൺ എസ്റ്റേറ്റിലെ അഭിഭാഷകരുടെ നിർദേശാനുസരണമാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകര‍് നൽകുന്ന വിശദീകരണം. ജോർദാൻ ചാൻഡലറുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥയെ പറ്റിയുള്ള ഭാ​ഗവും സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.മാറ്റങ്ങൾ വരുത്തി സിനിമയുടെ അവസാന ഭാ​ഗം പുനർനിർമിക്കാനായി ഏകദേശം 15 മില്ല്യൺ ഡോളർ ചെലവായതായാണ് കണക്കാക്കുന്നത്.The post ബാല പീഡന ആരോപണങ്ങൾ നീക്കം ചെയ്യാൻ 15 മില്ല്യൻ ഡോളറിന് റീഷൂട്ട് ചെയ്ത് മൈക്കൽ ജാക്സൺന്റെ ബയോപിക് appeared first on Kairali News | Kairali News Live.