കോൺഗ്രസ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ച സ്വകാര്യ ക്യാമ്പയിനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അത് ഒഫീഷ്യലോ, പാർട്ടി തീരുമാനമോ അല്ല. പാർട്ടിക്ക് നടപടിക്രമം ഉണ്ടെന്നും, സോഷ്യൽ മീഡിയ അഭിപ്രായം വെച്ച് സ്ഥാനം പിടിച്ചെടുക്കാൻ കഴിയില്ല. ഈ കാര്യത്തിൽ ചില നേതാക്കളുടെ ആഗ്രഹപ്രകടനമാണ് നടന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.അതിന് യാഥാർത്ഥ്യവുമായി ബന്ധമില്ല. അത് പരസ്യമായി വേണ്ടിയിരുന്നില്ലെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായം. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആ കാര്യങ്ങൾ പരിശോധിക്കാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു.ALSO READ; മതം മാറി നിന്നു; ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി വൈദികൻമുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച ചർച്ച ഇപ്പോൾ നടത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കിയത്. ജയിപ്പിച്ചയുടൻ തർക്കം തുടങ്ങിയെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് അതിന്റേതായ സംവിധാനമുണ്ട്. നിലവിൽ മുഖ്യമന്ത്രിചർച്ചയിലേക്ക് കടന്നിട്ടില്ല. ഫലംവന്നതിനുശേഷം അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, കേരളത്തിന് നല്ലൊരു മുഖ്യമന്ത്രിയെ കോൺഗ്രസ് നൽകുമെന്നും തീരുമാനം പെട്ടെന്നുണ്ടാകുമെന്ന വാദവുമായാണ് ഹൈബി ഈഡൻ എം.പി രംഗത്തുവന്നത്. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷിയാസിനെ മാധ്യമങ്ങൾ പെടുത്തിയതാണെന്ന് ഹൈബി ഈഡൻ പറഞ്ഞത്.താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് ഇക്കാര്യത്തിൽ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ മറുപടി. ഇത്തരം കാര്യങ്ങൾ പാർട്ടിവേദികളിൽ പറയുന്നതാണ് കോൺഗ്രസിലെ രീതി. എറണാകുളം ജില്ലയിൽ നിന്നായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്നു ഷിയാസ് പറഞ്ഞ കാര്യങ്ങൾ സംസ്ഥാനതലത്തിൽ ത്തന്നെ ചർച്ചയായിരുന്നു.The post കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സോഷ്യൽ മീഡിയ ചർച്ച സ്വകാര്യ ക്യാമ്പയിനാണ്, പാർട്ടി തീരുമാനമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ appeared first on Kairali News | Kairali News Live.