കേരളം വിധിയെ‍ഴുതുന്നു. പോളിങ് ആരംഭിച്ചു. സംസ്ഥാനത്തെ 2,71,42,952 വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. വോട്ടെണ്ണൽ മെയ് നാലിന് നടക്കും.കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും മുൻനിർത്തി എൽ.ഡി.എഫ് മുന്നണി വലിയ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്ഥാനാർത്ഥി നിർണ്ണയം മുതൽ പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങൾ കോൺഗ്രസ് ക്യാമ്പിനെ അലട്ടുന്നുണ്ട്. കൂടാതെ, ദുരന്തബാധിതർക്ക് വീട് നിർമ്മിക്കുന്നതിനായി സമാഹരിച്ച ഫണ്ട് മുക്കിയതും ഹരിയാനയിലെ സീറ്റ് കോഴ വിവാദവും തെരഞ്ഞെടുപ്പ് വേളയിൽ ചർച്ചാവിഷയമായി.ALSO READ: ശബരിമല സ്ത്രീപ്രവേശന പുനഃപരിശോധനാ ഹർജി: സുപ്രീം കോടതിയിൽ വാദം തുടരുംഅതേസമയം, ഉടുമ്പൻ ചോലയിൽ മൂന്ന് ബൂത്തുകളിൽ വോട്ടിംഗ് കേന്ദ്രങ്ങൾ പണിമുടക്കി. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ 104ാം നമ്പർ ബൂത്തിലും, ശാന്തിഗ്രാം സെൻട്രൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ 117 നമ്പർ ബൂത്തിലേയും, ഇരട്ടയാർ സെൻറ് തോമസ് ഹൈസ്കൂൾ 115 നമ്പർ ബൂത്തിലെയും വോട്ടിംഗ് യന്ത്രങ്ങളാണ് പണിമുടക്കിയത്. മോക്ക് പോളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. വി വി പാറ്റ് മിഷ്യനുകൾ മാറ്റിവെച്ച് പ്രശ്നം പരിഹരിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. നാടിൻ്റെ നന്മയ്ക്കും വളർച്ചയ്ക്കുമായി ആയി വോട്ട് രേഖപ്പെടുത്തണമെന്ന് ക്ലിമ്മീസ് ബാബ പ്രതികരിച്ചു.The post വിധിയെഴുതാൻ കേരളം; പോളിങ് ആരംഭിച്ചു appeared first on Kairali News | Kairali News Live.