സംസ്ഥാനത്ത് യുഡിഎഫ് വന്‍ വിജയം നേടും; ബിജെപി ക്ലച്ച് പിടിക്കില്ല: പി കെ കുഞ്ഞാലിക്കുട്ടി

Wait 5 sec.

മലപ്പുറം |  തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഓരോ ജില്ലയിലെയും കാര്യങ്ങള്‍ വിശകലനംചെയ്താല്‍ അക്കാര്യം മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. ബിജെപിക്ക് ഇനിയും കേരളത്തെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു