എൽഡിഎഫിന് അനുകൂലമായി ജനപിന്തുണയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. കൂടുതൽ ജനവിശ്വാസം നേടി മുന്നോട്ടു പോകുമെന്ന് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് വിചാരിക്കുമ്പോൾ മാത്രമേ നിയമസഭയിലേക്കും ലോക്സഭയിലേക്കും ബി ജെ പിക്ക് നേട്ടമുണ്ടാക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.വനിതാ മുഖ്യമന്ത്രി ഉണ്ടാകുമോയെന്ന ചോദ്യത്തിന്, മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യരായ ആളെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കണ്ടെത്തുമെന്ന് അദ്ദേഹം പ്രതികരിച്ചു. അത് ലിംഗ പരിഗണന വെച്ചായിരിക്കില്ല. വിജയിച്ചു കഴിഞ്ഞാലാണ് ആര് മുഖ്യമന്ത്രി ആകുമെന്ന് തീരുമാനിക്കുക. വനിത മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവർ എൽ ഡി എഫിലേയുള്ളൂ.ALSO READ: ‘നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണം’; പിണറായി ആർ സി അമല ബേസിക് സ്കൂളിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രിഅതേസമയം, എൽഡിഎഫ് ചരിത്ര മുന്നേറ്റം നടത്തുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വൻ ഭൂരിപക്ഷം നൽകി ജനങ്ങൾ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.The post ‘എൽഡിഎഫിന് അനുകൂലമായി ജനപിന്തുണ’; എം എ ബേബി appeared first on Kairali News | Kairali News Live.