തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രാജീവ് ചന്ദ്രശേഖർ;വോട്ട് ചെയ്യാനെത്തിയത് പാർട്ടി ചിഹ്നമുള്ള വസ്ത്രം ധരിച്ച്

Wait 5 sec.

തെര‍ഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രാജീവ് ചന്ദ്രഖേരൻ. പോളിം​ഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത് എൻഡിഎ യുടെ ചിഹ്നം പതിപ്പിച്ച വസ്ത്രം ധരിച്ച്.പോളിംഗ് ബൂത്തിന്റെ 100 മീറ്റർ ചുറ്റളവിൽ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല എന്ന ചട്ടം നിലനിൽക്കെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാ​ഗത്ത് നിന്ന് അച്ചടക്ക ലംഘനം ഉണ്ടായിരിക്കുന്നത്. ജവഹർ നഗർ എൽ പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാ​ഗത്ത് നിന്ന് ചട്ടലംഘനം ഉണ്ടായത്. ഇത് വോട്ടർ ചൂണ്ടിക്കാട്ടിയതോടെ ക്ഷുഭിതനായി ഷർട്ടിൽ നിന്ന് ഉടൻ ഊരിമാറ്റുകയും ചെയ്തു.The post തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രാജീവ് ചന്ദ്രശേഖർ;വോട്ട് ചെയ്യാനെത്തിയത് പാർട്ടി ചിഹ്നമുള്ള വസ്ത്രം ധരിച്ച് appeared first on Kairali News | Kairali News Live.