സംസ്ഥാനത്ത് വീണ്ടും അവയവദാനം. ഹൃദയം അടക്കം 5 അവയവങ്ങൾ ദാനം ചെയ്തത്. തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെന്ന് റിപ്പോർട്ട്. കിളിമാനൂർ സ്വദേശിയാണ് 35 വയസുള്ള ജയി ജയകുമാർ. ഹൃദയം കിംസ് ആശുപത്രിയിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴിയായിരിക്കും കൊണ്ടുപോകുക.മരണശേഷവും മറ്റൊരാളിലൂടെ ജീവിക്കുകയെന്ന ഈ തീരുമാനം വലിയൊരു മാനുഷിക മാതൃകയാണ്. ജയി ജയകുമാറിന്റെ ഹൃദയം, കിഡ്നികൾ, കരൾ, കണ്ണുകൾ എന്നിവയുൾപ്പെടെ അഞ്ചോളം അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് എത്തിക്കുന്നത്.ദൂരക്കൂടുതലും സമയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ഹൃദയം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും വേഗത്തിൽ എത്തിക്കാൻ പോലീസ് ഗ്രീൻ ചാനൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.മറ്റു അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർക്കാണ് നൽകുന്നത്. കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് ഈ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്നത്. ജയി ജയകുമാറിന്റെ കുടുംബത്തിന്റെ ഈ സുമനസ്സ് അഞ്ച് വ്യക്തികൾക്ക് പുതുജീവൻ നൽകുകയാണ്.The post അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ മടങ്ങും; സംസ്ഥാനത്ത് വീണ്ടും അവയവദാനം appeared first on Kairali News | Kairali News Live.