പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു; എല്‍ഡിഎഫിന് മാത്രമെ പ്രതിബന്ധതയോടെ നാടിനെ നയിക്കാനാകു: മുഖ്യമന്ത്രി 

Wait 5 sec.

കണ്ണൂര്‍  | ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്. ഒരുപാട് നേട്ടങ്ങള്‍ സംസ്ഥാനത്ത് കൈവരിക്കാനായി. അത് തുടരണം.  പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ജനങ്ങള്‍ ആകെ നാടിന്റെ വികസനത്തിന് ചിന്തിക്കുന്ന ജനത്തിന് കൃത്യമായ അനുഭവമുണ്ട്. ആ അനുഭവം അവരെ ബോധ്യപ്പെടുത്തിയത് എല്‍ഡിഎഫിന് മാത്രമെ പ്രതിബന്ധതോടെ നാടിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാനാകു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി