നേമത്ത് ബൂത്തടിസ്ഥാനത്തില്‍ മദ്യം ഒഴുക്കി, വിതരണം ചെയ്തത് കോടികള്‍; ബിജെപിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

Wait 5 sec.

തിരുവനന്തപുരം |  ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി മന്ത്രി വി ശിവന്‍കുട്ടി . ഈ തിരഞ്ഞെടുപ്പില്‍ ബിജെപി മദ്യവും കോടികളും ഒഴുക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നേമം മണ്ഡലത്തില്‍ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് മണ്ഡലത്തില്‍ വിതരണം ചെയ്യുന്നത്. തുക കേട്ടാല്‍ അന്തം വിട്ടു പോകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.തിരുവനന്തപുരം സെന്‍ട്രല്‍ ഈഞ്ചയ്ക്കല്‍ യുപി സ്‌കൂളിലെ 61-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആരോപണം ഉന്നയിച്ചത്. ശിവന്‍കുട്ടി.ജനാധിപത്യപരമായിട്ടുള്ള സംവിധാനത്തെ പണാധിപത്യം കൊണ്ട് തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്ന്ത്.ബിജെപി കിറ്റ് കൊടുക്കുന്നു, മദ്യം കൊടുക്കുന്നു, പണം കൊടുക്കുന്നു, ജോലി വാഗ്ദാനം ചെയ്യുന്നു, ഇതെല്ലാം രാജീവ് ചന്ദ്രശേഖര്‍ നേരിട്ടുതന്നെ ചെയ്യുന്നു. ജനാധിപത്യത്തിന് അപമാനമാകുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ബിജെപി ചെയ്യുന്നത്. കോണ്‍ഗ്രസും ഒട്ടും മോശമല്ല. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു