ഐപിഎല്ലിൽ മുംബൈക്കെതിരായ മത്സരത്തിനിടെ അമ്പയറുടെ നിർദേശം അവഗണിച്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡിനെതിരെ നടപടി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിനിടെയാണ് നടപടിയിലേക്ക് നയിച്ച സംഭവം നടന്നത്. മത്സരത്തിനിടെ പന്ത് മാറ്റേണ്ട സാഹചര്യം വന്നപ്പോൾ, പുതിയ പന്ത് കൈയിൽ കിട്ടിയ ടിം ഡേവിഡ് അത് അമ്പയറിന് തിരികെ നൽകാതെ പരിശോധിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അമ്പയർമാർ പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം പന്ത് കൈവശം വെച്ച് പരിശോധിച്ചതോടെ കളി താൽക്കാലികമായി തടസപ്പെട്ടു.Also Read: ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക! എസ്‌എസ്‌സി സിഎച്ച്എസ്എൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ റെഡി ആകൂക്രിക്കറ്റ് നിയമങ്ങൾ പ്രകാരം ബാറ്റർക്ക് പന്ത് പരിശോധിക്കാൻ അനുമതിയില്ല എന്നതിനാൽ , ഈ നടപടി അച്ചടക്ക ലംഘനമായി കണക്കാക്കപ്പെട്ടു. പിന്നീട് അമ്പയർമാരുടെ മുന്നറിയിപ്പിനെ തുടർന്ന് ടിം ഡേവിഡ് പന്ത് തിരികെ നൽകിയെങ്കിലും സംഭവത്തെ തുടർന്ന് അദ്ദേഹത്തിന് ശിക്ഷ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഐപിഎൽ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം അമ്പയറുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്തത് ഗുരുതരമായ വിഷയമായതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗ് പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് ടിം ഡേവിഡിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും വിധിച്ചു.The post ഐപിഎൽ മത്സരത്തിനിടെ അമ്പയർക്ക് പന്ത് കൈമാറാൻ വിസമ്മതിച്ച ടിം ഡേവിഡിന് ശിക്ഷ appeared first on Kairali News | Kairali News Live.