ജനനായകൻ്റെ വ്യാജപതിപ്പ് ടെലികാസ്റ്റ് ചെയ്തുവെന്ന് പരാതി; കേബിള്‍ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ

Wait 5 sec.

വിജയ് ചിത്രം ജനനായകൻ്റെ വ്യാജപതിപ്പ് ടെലികാസ്റ്റ് ചെയ്ത ലോക്കൽ കേബിള്‍ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ. രാസി കേബിള്‍ ടിവി നെറ്റ്വർക്ക് നടത്തിയിരുന്ന എസ് പളനിസാമി (44) ആണ് കോയമ്പത്തൂർ പൊലീസിൻ്റെ പിടിയിലായത്. ടിവികെ പ്രവർത്തക മോഹനപ്രിയ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.ശനിയാ‍ഴ്ചയാണ് പരാതി നൽകുന്നത്. കോപ്പിറൈറ്റ് ആക്ട്, ഐടി ആക്ട്, സിനിമാറ്റോഗ്രാഫ് ആക്ട്, കേബിള്‍ ടെലിവിഷൻ നെറ്റ്വർക്ക് റെഗുലേഷൻ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തതെന്ന് ഡി എസ് പി കരിക്കൽ പരി ശങ്കർ പറഞ്ഞു. മാർച്ച് 11ന് രാത്രിയാണ് പടം സംപ്രേഷണം ചെയ്തതെന്ന് മോഹനപ്രിയ ഏപ്രിൽ 11ന് നൽകിയ പരാതിയിൽ പറയുന്നു. 21 മിനിറ്റ് ചിത്രം സംപ്രേഷണം ചെയ്തതായി മോഹനപ്രിയ ആരോപിക്കുന്നു. ALSO READ: ഒന്നുമറിയാത്ത കുട്ടിയായിരുന്നു, ഗ്രേസിനെ തനിക്ക് വേണ്ട രീതിയിൽ ​ഗ്രൂം ചെയ്തെടുത്തതാണെന്ന് ജീവിത പങ്കാളി; വ്യാപക വിമർശനംഅതേസമയം, നേരത്തെ ചിത്രത്തിൻ്റെ വിവിധ ക്ലിപ്പുകള്‍ ഓണ്‍ലൈനിൽ പ്രചരിപ്പിച്ചതിന് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. തമി‍ഴ്നാട് സൈബർ ക്രൈം സംഘമാണ് അറസ്റ്റ് ചെയ്തത്. കോപ്പിറൈറ്റ് ആക്ട്, ഐടി ആക്ട്, സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.The post ജനനായകൻ്റെ വ്യാജപതിപ്പ് ടെലികാസ്റ്റ് ചെയ്തുവെന്ന് പരാതി; കേബിള്‍ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.