കണ്ണൂര്‍ | മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ‘പ്രിയദര്‍ശിനി ഓലായിക്കര’ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് ‘സ്വര്‍ണ്ണക്കള്ളന്‍’ എന്ന അടിക്കുറിപ്പ് നല്‍കി പ്രചരിപ്പിച്ചതിനാണ് നടപടി.പിണറായി സ്വദേശിയായ സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.കണ്ണൂര്‍ സൈബര്‍ പോലീസാണ് 19 വയസ്സുകാരനായ അനുനന്ദിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും മനഃപൂര്‍വം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രസ്തുത പോസ്റ്റ് പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്നും ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ് പ്രതി ശ്രമിച്ചതെന്നും എഫ് ഐ ആറിലുണ്ട്