കല്‍പ്പറ്റ| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 27 വര്‍ഷം തടവ്. മിഥുന്‍ ദാസിനാണ്(22) കല്‍പറ്റ ഫാസ്റ്റ് ട്രാക്ക് കോതി ശിക്ഷ വിധിച്ചത്. 7,7000 രൂപ പിഴയും വിധിച്ചു. 2022 ലാണ് കേസിനാസ്പദമയ സംഭവം നടന്നത്.പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ലഹരി കലര്‍ന്ന സിഗരറ്റ് വലിപ്പിക്കുകയും അബോധാവസ്ഥയിലാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ പീഡനത്തിരയാക്കി. കല്‍പ്പറ്റ,ബത്തേരി, ആലപ്പുഴ എന്നിവിടങ്ങളില്‍ അഞ്ച് കേസുകള്‍ മിഥുനെതിരെയുണ്ട്.